മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം രാഷ്ട്രീയ പ്രഹസനമാക്കിയെന്ന് മുല്ലപ്പള്ളി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

മുഖ്യമന്ത്രിയുടെ വിദേശ സന്ദര്‍ശനം രാഷ്ട്രീയ പ്രഹസനമാക്കിയെന്ന് മുല്ലപ്പള്ളി

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രി ഗൾഫിൽ നടത്തിയ യോഗങ്ങൾ രാഷ്ട്രീയ പ്രഹസനമായി ചുരുക്കിയെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി. പഴയ തിയേറ്ററുകളിലെ സിനിമാ പ്രദർശനത്തിന് സമാനമായിരുന്നു ഈ യോഗങ്ങൾ. വിസിലടി ഒഴികെ എല്ലാം അവിടെ നടന്നു. ആ ദുരന്തത്തിന്റെ ഗൗരവം ഉൾകൊള്ളുന്ന യോഗമായിരുന്നില്ല അത്. മുഖ്യമന്ത്രി വിദേശത്ത് പോയി കേന്ദ്ര സർക്കാരിനെ കുറിച്ച് മോശമായി സംസാരിച്ചത് ശരിയായില്ല. നരേന്ദ്ര മോദിയും മുൻപ് ഇത് ചെയ്തിട്ടുണ്ട്. മോദി തന്റെ വിദേശ യാത്രകളിൽ ഇന്ത്യയിലെ നേതാക്കന്മാരെ പ്രതിച്ഛായ തകർക്കുന്ന രീതിയിൽ സംസാരിക്കാറുണ്ട്. ഉമ്മൻചാണ്ടിക്കെതിരായ കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും. കേസെടുത്തത് പരാതിക്കാരിയുടെ വിശ്വാസ്യത പരിഗണിക്കാതെയാണ്. ശബരിമല വിഷയത്തിൽ പാർട്ടി നിലപാട് ജനങ്ങളെ ബോധ്യപ്പെടുത്താൻ പദയാത്രകളും വിശദീകരണ യോഗങ്ങളും പാർട്ടി സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയനും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഒരു നാണയത്തിന്റെ ഇരു വശങ്ങളാണ്. എന്നുമുതലാണ് മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രിയോട് നീരസമുണ്ടായത്. മുഖ്യമന്ത്രി ആദ്യമായി പ്രധാനമന്ത്രിയെ കണ്ട ശേഷം നടത്തിയ പത്രസമ്മേളനത്തിൽ പ്രധാനമന്ത്രിയെ പുകഴ്ത്തി സംസാരിക്കുകയാണ് ചെയ്തത്. മറ്റൊരു കമ്മ്യൂണിസ്റ്റുകാരനും ചെയ്യാത്ത രീതിയിൽ പ്രധാനമന്ത്രിയെ മൃദുലവത്കരിക്കുകയാണ് പിണറായി ചെയ്തതെന്നും മുൂല്ലപ്പള്ളി ആരോപിച്ചു.


from mathrubhumi.latestnews.rssfeed https://ift.tt/2S5Wswi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages