കോഴിക്കോട് ക്ഷേത്രത്തിലെത്തിയ പൂജാരിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

കോഴിക്കോട് ക്ഷേത്രത്തിലെത്തിയ പൂജാരിയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു

കോഴിക്കോട്: കോഴിക്കോട് പയ്യോളിയില്‍ പൂജാരിയെ ആക്രമിച്ച് സ്വര്‍ണമാല അടങ്ങുന്ന ബാഗ് കവര്‍ന്നു. പയ്യോളി കീഴൂര്‍ മഹാശിവ ക്ഷേത്ര പൂജാരി ഹരീന്ദ്രനാഥന്‍ നമ്പൂതിരിയാണ് ആക്രമിക്കപ്പെട്ടത്.

പുലര്‍ച്ചെ അഞ്ചു മണിക്ക് ക്ഷേത്ര വളപ്പില്‍ വെച്ചാണ് സംഭവം. ബൈക്കിലെത്തിയ രണ്ടുപേര്‍ ആസിഡ് പോലുള്ള ദ്രാവകം ഒഴിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് കണ്ണിന് ഗുരുതര പരിക്കുണ്ട്. ഇദ്ദേഹം ഇപ്പോള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

ആക്രമിക്കപ്പെട്ട ഹരീന്ദ്രനാഥന്‍ നമ്പൂതിരി ബാലുശ്ശേരി സ്വദേശിയാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.



from mangalam.com https://ift.tt/2OKGREx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages