തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിധി നടപ്പാക്കുന്നതിൽ സമവായത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ തന്ത്രി കുടുംബത്തെ തിങ്കളാഴ്ച ചർച്ചയ്ക്ക് ക്ഷണിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ വെള്ളിയാഴ്ച വൈകിട്ടത്തെ തീരുമാനം വന്നതിന് പിന്നാലെയാണ് സമവായ ചർച്ചയ്ക്ക് തീരുമാനമായത്.തന്ത്രി കുടുംബത്തിലെ മൂന്ന് തന്ത്രിമാരും ചർച്ചയിൽ പങ്കെടുത്തേക്കും. ഭരണഘടനയ്ക്ക് അനുസൃതമായി മാത്രമേ സർക്കാരിന് തീരുമാനമെടുക്കാനാവൂ എന്ന് ചർച്ചയിൽ തന്ത്രി കുടുംബത്തെ മുഖ്യമന്ത്രി ബോധ്യപ്പെടുത്തും. ശബരിമലയുടെ സവിശേഷത ബോധ്യപ്പെടുത്താനായി 2007ൽ അന്നത്തെ എൽഡിഎഫ് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.സർക്കാർ അന്നത്തെ സത്യവാങ്മൂലത്തെ പിന്തുണയ്ക്കുക മാത്രമാണ് ചെയ്തതെന്നും ചർച്ചയിൽ തന്ത്രി കുടുംബത്തെ ബോധ്യപ്പെടുത്തും. തന്ത്രിമാരുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഇന്ന് ചർച്ച നടത്തുന്നുണ്ട്. അതേസമയം ശബരിമല വിധി യുദ്ധം ചെയ്ത് നടപ്പാക്കാൻ സിപിഎം ഉദ്ദേശിക്കുന്നില്ലെന്ന് സംസ്ഥാന സെക്രട്ടറി കൊടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. ഐക്യത്തോടെ മുന്നോട്ട് പോകാനാണ് താൽപര്യമെന്ന് ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനും പ്രതികരിച്ചു. കോടതി വിധി ഉടൻ നടപ്പാക്കാനായിരുന്നു നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്.അയ്യപ്പ ഭക്തർ രാഷ്ട്രീയത്തിനതീതമായി സമരത്തിനിറങ്ങുകയും കോൺഗ്രസും ബിജെപിയും സർക്കാരിനെ ലക്ഷ്യമിട്ട് പ്രക്ഷോഭം വഴിതിരിച്ച് വിട്ടതുമാണ് സർക്കാരിനെയും സിപിഎമ്മിനേയും മാറിച്ചിന്തിക്കാൻ പ്രേരിപ്പിച്ചത്.
from mathrubhumi.latestnews.rssfeed https://ift.tt/2IIXHx6
via
IFTTT
No comments:
Post a Comment