സരിതയുടെ പരാതിയില്‍ കേസെടുത്തത് ശബരിമല വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍; ഉമ്മന്‍ചാണ്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

സരിതയുടെ പരാതിയില്‍ കേസെടുത്തത് ശബരിമല വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍; ഉമ്മന്‍ചാണ്ടി

കോട്ടയം: സരിതയുടെ പീഡന പരാതിയില്‍ തനിക്കെതിരെ കേസ് എടുത്തത് ശബരിമല വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണെന്ന് പറഞ്ഞ് ഉമ്മന്‍ചാണ്ടി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും നിയമപരമായി നേരിടുമെന്നും ഉമ്മന്‍ചാണ്ടി കോട്ടയത്ത് പ്രതികരിച്ചു.

വിഷയത്തില്‍ തിങ്കളാഴ്ച തിരുവനന്തപുരത്ത് വിശദമായ പ്രതികരണം നടത്താമെന്നും അദ്ദേഹം പറഞ്ഞു. ഉമ്മന്‍ചാണ്ടിയും കെ.സി വേണുഗോപാലും തന്നെ പ്രകൃതിവിരുദ്ധമായി പീഡിപ്പിച്ചുവെന്നായിരുന്നു സരിതയുടെ മൊഴി.

സരിതയുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും ഒരു പരാതിയില്‍ നിരവധിപ്പേര്‍ക്കെതിരെ ബലാത്സംഗത്തിന് കേസെടുക്കാനാകില്ലെന്ന് പ്രത്യേക സംഘത്തലവനായ മുന്‍ ഡിജിപിയും അന്വേഷണ ഉദ്യോഗസ്ഥനും നിലപാടെടുത്തതോടെയാണ് ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, എ.പി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം വഴിമുട്ടുകയായിരുന്നു. ഇതേതുടര്‍ന്നാണ് പ്രത്യേകം പ്രത്യേകം പരാതികളില്‍ കേസെടുക്കാന്‍ നിയമ തടസമില്ലെന്ന് പോലീസിന് നിയമോപദേശം ലഭിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സരിത ഓരോരുത്തര്‍ക്കുമെതിരെ രംഗത്തെത്തിയത്.

ആര്യാടന്‍ മുഹമ്മദ്, എപി അനില്‍ കുമാര്‍, അടൂര്‍ പ്രകാശ്, ആര്യാടന്‍ മുഹമ്മദിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗം നസ്സറുള്ള, കോണ്‍ഗ്രസ് നേതാവ് എന്‍.സുബ്രമണ്യം, ബഷീര്‍ അലി തങ്ങള്‍ എന്നിവരും വൈകാതെ സരിതയുടെ പുതിയ ലിസ്റ്റില്‍ ഇടംപിടിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്.



from mangalam.com https://ift.tt/2CX0CTa
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages