കാമുകിയുടെ ചിലവ് താങ്ങുന്നില്ല; പണം മോഷ്ടിച്ച ഗൂഗിള്‍ എന്‍ജിനീയര്‍ പോലീസ് പിടിയിലായി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

കാമുകിയുടെ ചിലവ് താങ്ങുന്നില്ല; പണം മോഷ്ടിച്ച ഗൂഗിള്‍ എന്‍ജിനീയര്‍ പോലീസ് പിടിയിലായി

ന്യൂഡൽഹി: കാമുകിയുടെ ചിലവ് താങ്ങാതെ വന്ന ഗൂഗിൾ എൻജിനീയർ പണം മോഷ്ടിച്ചത് പോലീസ് കൈയോടെ പിടികൂടി. ഡൽഹി താജ് പാലസിൽ വച്ച് നടന്ന പരിപാടിക്കിടെ 10,000 രൂപ മോഷ്ടിച്ച ഗർവീത് സാഹ്നി എന്ന 24 കാരനെയാണ് പോലീസ് പിടികൂടിയത്. ഇയാളുടെ കൈയിൽ നിന്ന് 3000 രൂപയും കണ്ടെടുത്തു. കഥ ഇങ്ങനെയാണ്. സെപ്തംബർ 11 ന് താജിൽ ഐ.ബി.എം സംഘടിപ്പിച്ച കോൺഫറൻസിനിടെ ദേവ്യാനി ജയിൻ എന്നയാളുടെ ബാഗിൽ നിന്ന് 10,000 രൂപ മോഷണം പോയി. പരാതി കിട്ടിയ പോലീസ് നടത്തിയ അന്വേഷണത്തിലാണ് മോഷണത്തിന്റെ ചുരുളഴിഞ്ഞത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്ന് പോലീസ് ആളെ ഏതാണ്ട് മനസിലാക്കി. അയാൾ ഒരു ടാക്സി കാറിലാണ് വന്നതെന്ന് മനസിലായി. കാറിന്റെ നമ്പറും ദൃശ്യങ്ങളിലുണ്ടായിരുന്നു. കോൺഫറൻസിന് ക്ഷണിച്ചവരുടെ പട്ടികയിൽ നിന്ന് പോലീസ് ആളെ ഏതാണ്ട് തിരിച്ചറിഞ്ഞിരുന്നു. ടാക്സി കാർ ഡ്രൈവറുമായി ബന്ധപ്പെട്ട് ഏത് ഫോൺനമ്പറിൽ നിന്നാണ് താജിലേക്കുള്ള യാത്ര ബുക്ക് ചെയ്തതെന്ന് കണ്ടെത്തി. എന്നാൽ ആ നമ്പർ സ്വിച്ച് ഓഫ് ആയിരുന്നു. ഇയാളുടെ പുതിയ നമ്പർ കണ്ടെത്തിയ പോലീസ് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ വെച്ചാണ് ഗർവീതിനെ പോലീസ് പിടികൂടിയത്. താൻ കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുകയാണെന്നും കാമുകിയുടെ ചിലവ് താങ്ങാൻ പോലും കഴിയുന്നില്ലെന്നും ഇയാൾ പറഞ്ഞതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ മധുർ വർമ പറഞ്ഞു. content highlights:Google Techie Steals Cash To Meet Girlfriends Expenses In Delhi


from mathrubhumi.latestnews.rssfeed https://ift.tt/2RFGAQY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages