ഭുവനേശ്വർ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തിത്ലി ചുഴലിക്കാറ്റ് ഒഡിഷ തീരം തൊട്ടു. മണിക്കൂറിൽ 126 കിലോമീറ്റർ വേഗതയിലാണ് വ്യാഴാഴ്ച പുലർച്ചെ ഗോപാൽപുർ മേഖലയിലേക്ക് ചുഴലിക്കാറ്റ് നീങ്ങിയത്. സുരക്ഷാ മുൻകരുതലായി ഒഡിഷ തീരമേഖലയിൽ മൂന്നു ലക്ഷം പേരെയാണ് മാറ്റിപ്പാർപ്പിച്ചത്. ഗോപാൽപുരിൽ മണിക്കൂറിൽ 150 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായാണ് റിപ്പോർട്ട്. 165 കിലോമീറ്റർ വേഗതയിൽ വരെ കാറ്റടിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകുന്നത്. ഒഡിഷയുടെ തീര പ്രദേശത്ത് മരങ്ങളും വൈദ്യുതി തൂണുകളും കടപുഴകിയതായി റിപ്പോർട്ടുകളുണ്ട്. പലയിടങ്ങളിലും റോഡ് ഗതാഗതം താറുമാറായി. ഗഞ്ജം, ഗജപതി, പുരി, ഖുർദ, ജഗദ്സിങ്പുർ എന്നിവിടങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്. #WATCH: Early morning visuals of #TitliCyclone making landfall in Srikakulams Vajrapu Kotturu. #AndhraPradesh pic.twitter.com/x7H4yoF7ez — ANI (@ANI) October 11, 2018 ചുഴലിക്കാറ്റിനേത്തുടർന്ന് ആന്ധ്രാപ്രദേശിലെ കലിംഗപട്ടണത്ത് മണിക്കൂറിൽ 56 കിലോമീറ്റർ വേഗതയിലാണ് കാറ്റടിച്ചത്. ഒഡിഷയിലും ആന്ധ്രാപ്രദേശിന്റെ വടക്കൻ തീരപ്രദേശത്തും കനത്ത മഴയുമുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകിയ മുന്നറിയിപ്പ്. #WATCH: #TitliCyclone makes landfall in Gopalpur. #Odisha pic.twitter.com/x49MsPkU9U — ANI (@ANI) October 11, 2018
from mathrubhumi.latestnews.rssfeed https://ift.tt/2NyEsHv
via
IFTTT
No comments:
Post a Comment