ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബി.സി.സി.ഐ) പൊതുസ്ഥാപനമാണെന്നും അതിനാൽ വിവരാവകാശ നിമയത്തിന്റെ പരിധിയിൽ വരുമെന്നും കേന്ദ്ര വിവരാവകാശ കമ്മീഷൻ. ഇതുസംബന്ധിച്ച് വിവരാവകാശ കമ്മീഷണർ ശ്രീധർ ആചാര്യലു ഉത്തരവ് പുറത്തിറക്കി. വിവാരാവകാശ പ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകാൻ 15 ദിവസത്തിനുള്ളിൽ ബി.സി.സി.ഐ പ്രാപ്തമാകണമെന്നും ഉത്തരവിൽ പറയുന്നു. സർക്കാരിൽ നിന്ന് നേരിട്ട് ധനസഹായം സ്വീകരിക്കുന്നില്ലെങ്കിലും ബി.സി.സി.ഐക്ക് കോടികളുടെ നികുതിയിളവ് ലഭിക്കുന്നുണ്ട്. അന്താരാഷ്ട്ര വേദികളിൽ ഇന്ത്യരാജ്യത്തെ പ്രതിനിധീകരിക്കുന്നതിനാൽ മറ്റ് സ്പോർട് ഫെഡറേഷനുകൾ പോലെതന്നെയാണ് ബി.സി.സി.ഐ എന്നും ഉത്തരവിൽ പറയുന്നു. ബി.സി.സി.ഐ താരങ്ങൾക്ക് നൽകുന്ന ക്യാഷ് അവാർഡുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ തേടി വിവരാവകാശ നിയമപ്രകാരം സുഭാഷ് അഗവർവാൾ എന്നയാൾ കേന്ദ്ര സർക്കാരിന് അപേക്ഷ സമർപ്പിച്ചിരുന്നു. ഇതിന് മറുപടി ലഭിക്കാത്തതിനെ തുടർന്ന് നൽകിയ അപ്പീലിൽ തീർപ്പ് കൽപ്പിക്കവേയാണ് കേന്ദ്ര വിവരാവകാശ കമ്മീഷണർ ശ്രീധർ ആചാര്യലുവിന്റെ ഉത്തരവ്. നിലവിൽ ബി.സി.സി.ഐയ്ക്ക് നേരിട്ട് കേന്ദ്ര സർക്കാരിൽ നിന്ന് ധനസഹായം ലഭിക്കുന്നില്ല. എന്നാൽ ബി.സി.സി.ഐയുടെ ഇവന്റുകൾക്ക് ലഭിക്കുന്ന നികുതിയിളവുകൾ, സംസ്ഥാന അസോസിയേഷനുകൾക്ക് സർക്കാരുകൾ നൽകുന്ന സൗജന്യ ഭൂമി തുടങ്ങിയവ കണക്കിലെടുക്കുമ്പോൾ ക്രിക്കറ്റ് ബോർഡ് മറ്റ് കായിക സംഘടനകൾ പോലെ പൊതുസ്ഥാപനമാണ്. അതിനാൽ സെക്ഷൻ നാല് 1 ബി പ്രകാരം ബി.സി.സി.ഐ വിവരാവകാശ നിയമത്തിന്റെ കീഴിൽ വരുമെന്നും കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. ഇന്ത്യയിൽ ക്രിക്കറ്റ് നിയന്ത്രിക്കുന്ന ബി.സി.സി. ഐയെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരണമെന്ന് കേന്ദ്ര നിയമ കമ്മീഷൻ നേരത്തെ ശുപാർശ ചെയ്തിരുന്നു. ബി.സി.സി.ഐ പൊതു സ്ഥാപനത്തിന്റെ സൗകര്യങ്ങൾ അനുഭവിക്കുകയാണെന്നായിരുന്നു നിയമ കമ്മീഷൻ വിലയിരുത്തൽ. Content Highlights: BCCI brought under RTI Act by Central Information Commission
from mathrubhumi.latestnews.rssfeed https://ift.tt/2DMectI
via
IFTTT
No comments:
Post a Comment