മനുഷ്യകുലത്തിലെ ഒരു വിഭാഗത്തിനു പ്രവേശനം നിഷേധിച്ചിരുന്നതും വലിയ സമരങ്ങളുടെ ഭാഗമായി ചരിത്രത്തില്‍ ഇടം പിടിച്ചതുമായ ഇണ്ടന്തുരുത്തി മനക്ക് കാലം വരുത്തിയ മാറ്റം; ചര്‍ച്ചയായി ശാരദക്കുട്ടിയുടെ കുറിപ്പ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

മനുഷ്യകുലത്തിലെ ഒരു വിഭാഗത്തിനു പ്രവേശനം നിഷേധിച്ചിരുന്നതും വലിയ സമരങ്ങളുടെ ഭാഗമായി ചരിത്രത്തില്‍ ഇടം പിടിച്ചതുമായ ഇണ്ടന്തുരുത്തി മനക്ക് കാലം വരുത്തിയ മാറ്റം; ചര്‍ച്ചയായി ശാരദക്കുട്ടിയുടെ കുറിപ്പ്

ഇണ്ടന്തുരുത്തി മനയ്ക്ക് സംഭവിച്ച കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് എഴുത്തുകാരി ശാരദക്കുട്ടി. അപ്രാപ്യമായ സ്ഥലങ്ങളിലേക്കു പോകുന്നതിനെ വീട്ടിലെ സ്ത്രീകള്‍'ഹൊ ഇണ്ടന്തുരുത്തിക്കു പോകുന്നതിലും പ്രയാസമാണല്ലോ', ' ശ്രദ്ധിക്കണം അങ്ങ് ഇണ്ടന്തുരുത്തി വരെ പോകേണ്ടതാ' എന്നൊക്കെ പറയുമായിരുന്നു. എന്താണ് ഈ ഇണ്ടന്തുരുത്തി എന്നറിയില്ലായിരുന്നുവെന്ന് ശാരദക്കുട്ടി പറയുന്നു. മനുഷ്യകുലത്തിലെ ഒരു വിഭാഗത്തിനു പ്രവേശനം നിഷേധിച്ചിരുന്നതും വലിയ സമരങ്ങളുടെ ഭാഗമായി ചരിത്രത്തില്‍ ഇടം പിടിച്ചതുമായ ഇണ്ടംതുരുത്ത് മന ഇപ്പോള്‍ ചെത്ത് തൊഴിലാളി യൂണിയന്‍ ഓഫീസാണെന്നും ശാരദക്കുട്ടി ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

പണ്ട്, കഷ്ടതയനുഭവിച്ച്, അപ്രാപ്യമായ സ്ഥലങ്ങളിലേക്കു പോകുന്നതിനെ വീട്ടിലെ സ്ത്രീകള്‍'ഹൊ ഇണ്ടന്തുരുത്തിക്കു പോകുന്നതിലും പ്രയാസമാണല്ലോ', ' ശ്രദ്ധിക്കണം അങ്ങ് ഇണ്ടന്തുരുത്തി വരെ പോകേണ്ടതാ' എന്നൊക്കെ പറയുമായിരുന്നു. എന്താണ് ഈ ഇണ്ടന്തുരുത്തി എന്നറിയില്ലായിരുന്നു. അവിടെ ചെല്ലാന്‍ എന്തായിരുന്നു ഇത്ര ബുദ്ധിമുട്ട്? അത് മക്കൊണ്ട പോലെ ഏതോ ഭാവനാ ദേശമെന്നാണ് കുട്ടിക്കാലത്ത് കരുതിയിരുന്നത്.

മനുഷ്യകുലത്തിലെ ഒരു വിഭാഗത്തിനു പ്രവേശനം നിഷേധിച്ചിരുന്നതും വലിയ സമരങ്ങളുടെ ഭാഗമായി ചരിത്രത്തില്‍ ഇടം പിടിച്ചതുമായ ഇണ്ടംതുരുത്തിമന ഇതാണ്. കോട്ടയം ജില്ലയിലെ വൈക്കത്താണത്.. അയിത്തത്തിന്റെ ശക്തിയാണ് ഇണ്ടന്തുരുത്തിയെ ഇങ്ങനെ അപ്രാപ്യ ദേശമെന്ന മട്ടില്‍ പ്രദേശികഭാഷയിലൂടെ നാട്ടുകാര്‍ പുനര്‍ സൃഷ്ടിച്ചു കൊണ്ടിരുന്നത്.

കാലം ഇണ്ടന്തുരുത്തി മനക്ക് വരുത്തിയ മാറ്റം ശ്രദ്ധിക്കൂ. 1963 മുതല്‍ അത് ചെത്തുതൊഴിലാളി യൂണിയന്‍ ഓഫീസാണ്.

അന്ന് ബ്രഹ്മദത്തന്‍ നമ്പൂതിരിപ്പാട്, വൈക്കം സത്യഗ്രഹത്തിന്റെ ഭാഗമായി വൈക്കത്തെത്തിയ മഹാത്മാ ഗാന്ധിയെ അയിത്തത്തിന്റെ പേരില്‍ അകലെ നിര്‍ത്തിക്കൊണ്ട് പറഞ്ഞ അതേ ഭാഷയാണ്, ഇന്ന് രാഹുല്‍ ഈശ്വര്‍ പറയുന്നത്.

രാഹുല്‍ ഈശ്വറിന്റെയത്ര ഉച്ചത്തില്‍ സംസാരിക്കാറില്ല സണ്ണി എം കപിക്കാട്. എതിര്‍ ഭാഗത്തെ അടിച്ചു നിലംപരിശാക്കാനുള്ള വാശിയില്ല. പക്ഷേ, ആ വാക്കുകളിലുണ്ട് വാസ്തവനാളം. അദ്ദേഹം ഈ വീഡിയോയില്‍ പറയുന്നത് കേള്‍ക്കൂ. ലിങ്ക് കമന്റ് ബോക്‌സില്‍.



from mangalam.com https://ift.tt/2PpeBqo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages