ശബരിമല: ശബരിമലയിലെ ആചാരങ്ങൾ ലംഘിച്ച് യുവതികൾ പടിചവിട്ടി ദർശനം നടത്തിയാലും ക്ഷേത്രനട അടച്ചിടാൻ കഴിയില്ലെന്ന് തന്ത്രി കണ്ഠര് രാജീവര് പറഞ്ഞു. ഇത്തരത്തിലുള്ള പ്രചാരണം നടക്കുന്നുണ്ട്. എന്നാൽ, അതിനു കഴിയില്ല. നട അടച്ചിടുന്നതും ആചാരലംഘനമാകും. യുവതികൾ പ്രവേശിച്ചാൽ ശുദ്ധിക്രിയ നടത്തുക പ്രായോഗികമല്ല. യുവതികൾ ഒാരോതവണ കയറുമ്പോഴും എങ്ങനെ ശുദ്ധിക്രിയ നടത്താൻ കഴിയുമെന്നും തന്ത്രി ചോദിച്ചു. മാസപൂജ വഴിപാടുകൾ പൂർത്തിയാക്കേണ്ടതുണ്ട്. ശബരിമലയിലെ ആചാരങ്ങൾ പാലിക്കുകതന്നെ വേണം. ആചാരങ്ങൾ പാലിച്ചുമാത്രമേ സ്ത്രീകൾ ശബരിമലദർശനം നടത്തൂവെന്നാണ് താൻ കരുതുന്നത്. ഒരു യുവതിയെങ്കിലും ശബരിമലദർശനം നടത്തിയാൽ, താൻ ഇനി ശബരിമലയിൽ വരില്ലെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞിരുന്നു. ഇതുപോലെ ചിന്തിക്കുന്ന നിരവധി ഭക്തരുണ്ടെന്നും തന്ത്രി പറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2PA6MuW
via
IFTTT
No comments:
Post a Comment