സി.പി.എം എം.എല്‍.എയുടെ സ്വര്‍ണപണ്ട വായ്പയും കാര്‍ വായ്പയും തീര്‍ക്കാനുള്ളതാണോ ദുരിതാശ്വാസ നിധി?; ഗുരുതര ആരോപണവുമായി വി.ടി.ബല്‍റാം ചോദിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

സി.പി.എം എം.എല്‍.എയുടെ സ്വര്‍ണപണ്ട വായ്പയും കാര്‍ വായ്പയും തീര്‍ക്കാനുള്ളതാണോ ദുരിതാശ്വാസ നിധി?; ഗുരുതര ആരോപണവുമായി വി.ടി.ബല്‍റാം ചോദിക്കുന്നു

കോട്ടയം: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനമായിരുന്നു മലപ്പുറം ജില്ലയിലെ പൊന്നാനി നിയോജക മണ്ഡലത്തിലെ ചങ്ങപംകുളത്തിനടുത്ത് നരണിപ്പുഴയില്‍ തോണിയപകടത്തില്‍ ആറ് കുട്ടികളുടെ ജീവന്‍ പൊലിഞ്ഞത്. കൗമാരക്കാരായ വിദ്യാര്‍ത്ഥികളായിരുന്നു അടുത്ത ബന്ധുക്കളായിരുന്ന ഈ കുട്ടികള്‍.

ഇവര്‍ക്ക് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നഷ്ടപരിഹാരമായി നല്‍കിയത് 2 ലക്ഷം രൂപ വീതം മാത്രം. കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ഭാരവാഹിയായ വ്യവസായി ഒരു ലക്ഷം രൂപ വീതം സ്വന്തം നിലക്കും നല്‍കുകയുണ്ടായി.

തീര്‍ത്തും അപര്യാപ്തമായ ഈ നഷ്ടപരിഹാരത്തുക കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും സാമൂഹിക, മാനുഷിക പരിഗണനകളും വച്ച് 10 ലക്ഷം രൂപയെങ്കിലുമായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഞാന്‍ ബഹു.മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന് ആ ആവശ്യം പരിഗണിക്കാന്‍ പോലുമാവില്ലെന്ന് അറിയിച്ച് ഇപ്പോള്‍ മറുപടി കിട്ടിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിടി ബല്‍റാമിന്റെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

കഴിഞ്ഞ ഡിസംബര്‍ അവസാനത്തിലാണ് മലപ്പുറം ജില്ലയിലെ പൊന്നാനി നിയോജക മണ്ഡലത്തിലെ ചങ്ങരംകുളത്തിനടുത്ത് നരണിപ്പുഴയില്‍ തോണിയപകടത്തില്‍ ആറ് കുട്ടികള്‍ മരിച്ചത്. കൗമാരക്കാരായ വിദ്യാര്‍ത്ഥികളായിരുന്നു അടുത്ത ബന്ധുക്കളായിരുന്ന ഈ കുട്ടികള്‍. ഉള്‍നാടന്‍ മത്സ്യബന്ധനവുമായി മുന്നോട്ടു പോകുന്ന അങ്ങേയറ്റം ദരിദ്രകുടുംബങ്ങളിലെ കുട്ടികളാണ് ഒറ്റയടിക്ക് ഈ ദുരന്തത്തിനിരകളായത്. ഇവര്‍ക്ക് സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് നഷ്ടപരിഹാരമായി നല്‍കിയത് 2 ലക്ഷം രൂപ വീതം മാത്രം. കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയുടെ ഭാരവാഹിയായ വ്യവസായി ഒരു ലക്ഷം രൂപ വീതം സ്വന്തം നിലക്കും നല്‍കുകയുണ്ടായി. തീര്‍ത്തും അപര്യാപ്തമായ ഈ നഷ്ടപരിഹാരത്തുക കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും സാമൂഹിക, മാനുഷിക പരിഗണനകളും വച്ച് 10 ലക്ഷം രൂപയെങ്കിലുമായി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് ഞാന്‍ ബഹു.മുഖ്യമന്ത്രിക്ക് നല്‍കിയ നിവേദനത്തിന് ആ ആവശ്യം പരിഗണിക്കാന്‍ പോലുമാവില്ലെന്ന് അറിയിച്ച് ഇപ്പോള്‍ മറുപടി കിട്ടിയിട്ടുണ്ട്.

എന്താണിതിന്റെയൊക്കെ മാനദണ്ഡം? സ്വാഭാവിക മരണം നേരിട്ട സിപിഎം എംഎല്‍എയുടെ സ്വര്‍ണ്ണപ്പണ്ട പണയം വായ്പയും കാര്‍ വായ്പയുമൊക്കെ അടച്ചു തീര്‍ക്കാന്‍ വേണ്ടി മാത്രമുള്ളതാണോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി? പൊതുമുതലെടുത്ത് വേണ്ടപ്പെട്ടവര്‍ക്ക് തോന്നിയപോലെ വാരിക്കോരിക്കൊടുക്കുന്നതും ഏറ്റവും അര്‍ഹതപ്പെട്ട ദുരിതബാധിതര്‍ക്കു വേണ്ടിയുള്ള അപേക്ഷകള്‍ പരിഗണിക്കാന്‍ പോലും തയ്യാറാകാത്തതും എന്ത് തരം നീതിയാണ്?



from mangalam.com https://ift.tt/2y4HjD1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages