ബാങ്കോക്ക്: തായ്‌ലാന്‍ഡില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ് ഇന്ത്യന്‍ വിനോദ സഞ്ചാരിയും ലാവോ സ്വദേശിയും മരിച്ചു. മറ്റു രണ്ട് ഇന്ത്യക്കാരനും രണ്ട് തായ് പൗരന്മാര്‍ക്കും ഒരു ലാവോ സ്വദേശിക്കും പരുക്കേറ്റു. ഞായറാഴ്ച രാത്രി രത്ചതേവിയിലെ സെന്ററ വാട്ടര്‍ഗേറ്റ് പവലിയന്‍ ഹോട്ടലിലാണ് വെടിവയ്പുണ്ടായത്.
ഗഖ്രെജ്ര്‍ ധീരജ് (42) ആണ് കൊല്ലപ്പെട്ട ഇന്ത്യക്കാരന്‍. ലാവോ സ്വദേശിയായ ഒരാളും കൊല്ലപ്പെട്ടു. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തെ ഒരു ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ നിന്നും രാത്രി ഭക്ഷണത്തിനു ശേഷം ടൂറിസ്റ്റ് കമ്പനിയുടെ ബസ് കാത്ത് പാര്‍ക്കിംഗ് സ്‌റ്റേഷനില്‍ നിന്നവര്‍ക്കാണ് വെടിയേറ്റത്. ഈ സമയം അവിടെയെത്തിയ യുവാക്കളുടെ രണ്ട് സംഘങ്ങള്‍ തമ്മിലാണ് വെടിവയ്പുണ്ടായത്.
പോലീസ് എത്തിയതോടെ അക്രമി സംഘങ്ങള്‍ ഓടി രക്ഷപ്പെട്ടു. എകെ47 ഇനത്തില്‍പെട്ട തോക്കുകളാണ് ഇവര്‍ ഉപയോഗിച്ചതെന്ന് പോലീസ് പറയുന്നു.
from mangalam.com https://ift.tt/2E6JStW
via IFTTT
No comments:
Post a Comment