മിടൂ അനുഭവങ്ങൾ വനിത കമ്മീഷനെ അറിയിക്കാം ഇമെയിലിലൂടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

മിടൂ അനുഭവങ്ങൾ വനിത കമ്മീഷനെ അറിയിക്കാം ഇമെയിലിലൂടെ

ലൈംഗികാതിക്രമങ്ങളെ കുറിച്ച് തുറന്ന് പറയാൻ സ്ത്രീകൾക്ക് ഏറ്റവും അധികം ധൈര്യവും ആർജ്ജവവും നൽകിയ മുന്നേറ്റമാണ് മിടൂ ക്യാമ്പയിൻ.പണ്ട് പറയാൻ മടിച്ച, ഒളിപ്പിച്ചുവെച്ച, വർഷങ്ങളോളം തങ്ങളെ അലട്ടിയ ലൈംഗികാതിക്രമങ്ങൾ മിടൂ ഹാഷ്ടാഗിന്റെ പിന്തുണയോടെ സ്ത്രീകൾവർഷങ്ങൾക്കിപ്പുറംപങ്കുവെക്കുകയാണ്. ഇത്തരമൊരു സന്ദർഭത്തിൽ പരാതികൾ ഉന്നയിക്കാൻ പുതിയ ഇമെയിൽ സംവിധാനമൊരുക്കിയിരിക്കുകയാണ് കേന്ദ്രവനിത കമ്മീഷൻ. metoodew@gmail.com എന്ന ഇമെയിൽ ഐഡിയിലേക്ക്മീടൂവിലൂടെ പങ്കുവെക്കാൻ ഉദ്ദേശിക്കുന്ന അനുഭവങ്ങൾ കേന്ദ്ര വനിത കമ്മീഷനെയും അറിയിക്കാം. പെട്ടെന്നുള്ള സഹായത്തിനായി 181 എന്ന ഹെൽപ് ലൈൻ നമ്പറും ഉപയോഗപ്പെടുത്താം. മീടൂ ക്യാമ്പയിനിലൂടെ വെളിപ്പെടുത്തലുകൾ നടത്തുന്ന സ്ത്രീകളോട് തങ്ങൾക്കെതിരായി നടന്ന ആക്രമണങ്ങൾ വനിത കമ്മീഷനിലും പോലീസിലും അറിയിക്കാനും കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. നാനാ പടേക്കറിനെതിരെയുള്ള തനുശ്രീ ദത്തയുടെ വെളിപ്പെടുത്തലുകളെത്തുടർന്നാണ് ഇന്ത്യയിൽ മീ ടൂ ക്യാംപെയിൻ ആരംഭിക്കുന്നത്. പിന്നീട് കേന്ദ്രമന്ത്രി എംജെ അക്ബറിനെതിരേയും നടൻ അലോക്നാഥിനെതിരേയും ആരോപണങ്ങൾ ഉയർന്നിരുന്നു


from mathrubhumi.latestnews.rssfeed https://ift.tt/2yHaY4M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages