ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്ബോളിൽ ചെൽസിക്കും ആഴ്സനലിനും തകർപ്പൻ ജയം. ചെൽസി സതാംപ്ടണിനെയും (3-0) ആഴ്സണൽ ഫുൾഹാമിനെയും (5-1) തോൽപ്പിച്ചു. അതേസമയം ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു. അവസാന രണ്ട് കളികളിൽ സമനില വഴങ്ങിയ ചെൽസിയുടെ ശക്തമായ തിരിച്ചുവരവാണ് സതാംപ്ടണിനെതിരെ കണ്ടത്. ഇഡൻ ഹസാർഡ് (30), റോസ് ബാർക്ലെ (57), അൽവാരോ മൊറാട്ട (90) എന്നിവരാണ് ഗോൾ നേടിയത്. അലക്സാൻഡ്രെ ലക്കാസെറ്റും (29, 49), പിയറി ഔബമെയങ്ങും (79, 90) ഇരട്ട ഗോൾ നേടിയ മത്സരത്തിലാണ് ആഴ്സണൽ ഫുൾഹാമിനെ തകർത്തുവിട്ടത്. ആരോൺ റാംസിയും (67) ടീമിനായി ലക്ഷ്യം കണ്ടു. ഫുൾഹാമിന്റെ ഗോൾ ആന്ദ്രെ ഷൂർലെയുടെ വകയായിരുന്നു. അവസാനം കളിച്ച അഞ്ച് മത്സരങ്ങളിലും ജയിക്കാൻ ആഴ്സണലിനായി. 18 പോയന്റുള്ള ടീം നാലാം സ്ഥാനത്തേക്കുയർന്നു. റിയാദ് മെഹ്റസ് പെനാൽറ്റി പാഴാക്കിയ മത്സരത്തിൽ ലിവർപൂളിനെതിരേ മാഞ്ചസ്റ്റർ സിറ്റിക്ക് ഗോൾരഹിത സമനില പിരിയുകയായിരുന്നു. ലിവർപൂളിന്റെ ഹോംഗ്രൗണ്ടായ ആൻഫീൽഡിൽ ഇരുടീമുകളും മികച്ച കളി പുറത്തെടുത്തെങ്കിലും ഗോൾ മാത്രം വന്നില്ല. മത്സരത്തിന്റെ 86-ാം മിനിറ്റിലാണ് സിറ്റിക്ക് പെനാൽറ്റി ലഭിച്ചത്. സാനെയെ വാൻ ഡിജിക് വീഴ്ത്തിയതിനാണ് റഫറി പെനാൽറ്റി വിധിച്ചത്. എന്നാൽ ഗോൾകീപ്പർ അലിസണെ കീഴ്പ്പെടുത്താനുള്ള അവസരം മഹ്റസ് കളഞ്ഞുകുളിച്ചു. Content Highlights: EPL 2018 Chelsea and Arsenla Win Liverpool draw against Manchester City
from mathrubhumi.latestnews.rssfeed https://ift.tt/2zXhMgI
via
IFTTT
No comments:
Post a Comment