തിരുവനന്തപുരം: സംസ്ഥാനത്ത് ബിയർ നിർമാണത്തിനുള്ള ബ്രൂവറികൾ അനുവദിച്ചതിൽ തെറ്റില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ. ബ്രൂവറിക്കായി അപേക്ഷകൾ ലഭിച്ചാൽ ഇനിയും പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നായനാരുടെ കാലത്ത് മാത്രമല്ല 2003 ൽ എ.കെ ആന്റണിയുടെ കാലത്തും ബ്രൂവറിക്ക് അനുമതി നൽകിയിട്ടുണ്ട്. അന്നത്തെ എക്സൈസ് മന്ത്രി കെ.വി തോമസാണ് അനുമതി കൊടുത്തതെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ബ്രൂവറികൾക്ക് ലൈസൻസ് നൽകുന്നതിൽ ഒരുതെറ്റുമില്ല. ബ്രൂവറികൾക്കായി അപക്ഷകൾ ലഭിച്ചാൽ ഇനിയും പരിഗണിക്കും. ചായക്കടയ്ക്ക് അപേക്ഷ ലഭിച്ചാൽ പഞ്ചായത്തുകൾ പരിഗണിക്കാറില്ലെ ? അപേക്ഷ ലഭിച്ചാൽ അവർ അത് പരിശോധിച്ച് നടപടിയെടുക്കും. അത് ഓരോ ഭരണസ്ഥാപനങ്ങളും ചെയ്യുന്നതാണെന്ന് അദ്ദേഹം വിശദീകരിച്ചു. സർക്കാരിന് മുന്നിലെത്തുന്ന അപേക്ഷകൾ പരിഗണിച്ച് അനുമതി കൊടുക്കണോ വേണ്ടയോ എന്ന് തീരുമാനമെടുക്കും. നിലവിൽ ബ്രൂവറി അനുവദിച്ചതിൽ അപാകതയില്ല. സർക്കാരിന്റെ മദ്യനയത്തിന്റെ ഭാഗമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
from mathrubhumi.latestnews.rssfeed https://ift.tt/2DKs8o6
via
IFTTT
No comments:
Post a Comment