ലോഡ്ജുകളിൽ മുറിയെടുത്ത് ടി.വി. മോഷ്ടിക്കുന്നയാൾ കോയമ്പത്തൂരിൽ അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

ലോഡ്ജുകളിൽ മുറിയെടുത്ത് ടി.വി. മോഷ്ടിക്കുന്നയാൾ കോയമ്പത്തൂരിൽ അറസ്റ്റിൽ

തിരൂർ: ലോഡ്ജുകളിൽ മുറിയെടുത്ത് മുറിയിലെ വിലപിടിപ്പുള്ള എൽ.സി.ഡി, എൽ.ഇ.ഡി. ടി.വികൾ മോഷ്ടിക്കുന്നയാളെ കോയമ്പത്തൂരിൽ പിടികൂടി. പാലക്കാട് ഒറ്റപ്പാലം കോങ്ങാട് കക്കയം തോട് വീട്ടിൽ ശിവകുമാറിനെ (38)യാണ് കോയമ്പത്തൂർ പോലീസ് അറസ്റ്റു ചെയ്തത്. ലോഡ്ജിൽ കവർച്ചക്കെത്തിയപ്പോഴാണ് പോലീസ് പിടികൂടിയത്. കോടതി റിമാൻഡ് ചെയ്തു. തിരൂരിലെ തിരൂർ ടൂറിസ്റ്റ് ഹോമിലും പന്തളത്തെ ലോഡ്ജിലുമുൾപ്പെടെ പല ജില്ലകളിലും സംസ്ഥാനങ്ങളിലും ഇയാൾ ടി.വി. മോഷണം നടത്തിയിട്ടുണ്ട്. 2016-ൽ കളമശ്ശേരി പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽവിടുകയും കവർച്ച തുടരുകയുമായിരുന്നു. പ്രതിയെ തിരൂർ പോലീസ് കസ്റ്റഡിയിൽവാങ്ങി തിരൂരിൽ തെളിവെടുപ്പിനായി കൊണ്ടുവരുമെന്ന് ഡിവൈ.എസ്.പി. ബിജു ഭാസ്കർ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2pMl3JK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages