കോഴിക്കോട്: ഏത് പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധിയെ അനുകൂലിച്ചും പ്രതികൂലിച്ചും വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി.
ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറരുത്. സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി ബാലിശമെന്നും കൈതപ്രം പറഞ്ഞു. സ്ത്രീകള്‍ ശബരിമലയിലെത്തിയാലുണ്ടാകാവുന്ന ക്രമസമാധാന പ്രശ്‌നം സര്‍ക്കാരിന് തലവേദനയാകമെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു.
അതേസമയം വിശ്വാസികളുടെ പ്രതിഷേധം തെറ്റിദ്ധാരണ മൂലമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ഏതാനും ദിവസങ്ങള്‍ക്കകം തെറ്റിദ്ധാരണ മാറുമെന്നാണ് പ്രതീക്ഷ. കോണ്‍ഗ്രസും ബിജെപിയുമാണ് തെറ്റിദ്ധാരണ പരത്തുന്നതിന് പിന്നില്‍. സുപ്രീംകോടതി വിധിക്കെതിരെ പുനഃപരിശോധന ഹര്‍ജി നല്‍കേണ്ട കാര്യം സര്‍ക്കാറിനില്ല. തന്ത്രി കുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചോയെന്ന് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
from mangalam.com https://ift.tt/2CsREMY
via IFTTT
No comments:
Post a Comment