ധന്‍ബാദ്: ജനിച്ച് മൂന്നാംനാളില്‍ ലോകത്തോട് വിടപറഞ്ഞ കുഞ്ഞിനെ യഥാവിധി സംസ്‌കരിക്കാന്‍ പോലും കഴിയാതെ ഒരമ്മ. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ വീണുകിടക്കുന്ന ഇവര്‍ ഒടുവില്‍ കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് വഴിയരുകില്‍ ഉപേക്ഷിച്ചു. ഝാര്‍ഖണ്ഡിലെ ധന്‍ബാദിലാണ് സംഭവം.
ഡോളി എന്ന യുവതിക്കാണ് ഈ ദുരനുഭവം. ധന്‍ബാദിലെ ഒരു ആശുപത്രിയിലാണ് കഴിഞ്ഞ ദിവസം പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. കുഞ്ഞിന് ഹൃദയസംബന്ധമായ തകരാറുകള്‍ ഉണ്ടെന്ന് ജനനസമയത്തുതന്നെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം വീട്ടിലേക്ക് വരുന്നവഴി കുഞ്ഞിന് അസ്വസ്ഥതയുണ്ടാകുകയും മരണമടയുകയുമായിരുന്നു. കുട്ടിയെ വീട്ടില്‍ കൊണ്ടുപോയി സംസ്‌കരിക്കാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ഒരു പ്ലാസ്റ്റിക് ഷീട്ടില്‍ പൊതിഞ്ഞ് എന്‍.എച്ച്-32 വിലെ ഒരു പെട്രോള്‍ പമ്പിനു സമീപം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.
വ്യാഴാഴ്ച രാവിലെയാണ് കുട്ടിയൂടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന കവറില്‍ ആശുപത്രിയുടെ ലോഗോ കണ്ടെത്തിയിരുന്നു. ആശുപത്രിയില്‍ നിന്നുള്ള വിവരമാണ് കുട്ടിയുടെ അമ്മയെ കണ്ടെത്താന്‍ സഹായിച്ചത്. പോലീസിന്റെ ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. കുട്ടിയുടെ ചികിത്സയ്ക്കു തന്നെ വലിയ തുക കടം വാങ്ങേണ്ടിവന്നുവെന്നും ഇനി സംസ്‌കാരത്തിനുള്ള പണം കൂടി കണ്ടെത്താല്‍ കഴിയാതെ വന്നതോടെയാണ് മൃതദേഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്നും അവര്‍ പറഞ്ഞു.
ധന്‍ബാദിലെ ആശുപത്രയില്‍ സെപ്തംബര്‍ 30നാണ് യുവതി കുഞ്ഞിന് ജന്മം നല്‍കിയത്. കുട്ടിക്ക് ഹൃദയസംബന്ധമായ അസുഖമുണ്ടെന്ന് കണ്ടെത്തിയതതോടെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ബൊക്കാറോയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ ഒക്‌ടോബര്‍ ഒന്നിന് ചികിത്സതേടി. പ്രതിദിനം 8,000 രൂപയാണ് ആശുപത്രി ഈടാക്കിയിരുന്നത്.
കയ്യിലുണ്ടായിരുന്ന പണം തീര്‍ന്നതോടെ ബുധനാഴ്ച വൈകിട്ട് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് വാങ്ങി വീട്ടിലേക്ക് തിരിച്ചു. യാത്രാമധ്യേ വാഹനത്തില്‍ വച്ച് കുട്ടിക്ക് അസ്വസ്ഥതയുണ്ടാകുകയും മരണമടയുകയുമായിരുന്നു. ബിഹാറിലെ ഗയയിലാണ് യുവതിയുടെ ഭര്‍ത്താവ്. ചെറിയ കച്ചവടം നടത്തുകയാണ് ഇവിടെ .യുവതി പ്രസവത്തിനായി ധന്‍ബാദിലുള്ള മാതാപിതാക്കളുടെ അടുക്കല്‍ എത്തിയതായിരുന്നു.
from mangalam.com https://ift.tt/2CrY6Ea
via IFTTT
No comments:
Post a Comment