ലക്ഷ്മിയുടെ നിലയില്‍ പുരോഗതി; ബാലുവും ജാനിയും പോയത് അറിഞ്ഞിട്ടില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

ലക്ഷ്മിയുടെ നിലയില്‍ പുരോഗതി; ബാലുവും ജാനിയും പോയത് അറിഞ്ഞിട്ടില്ല

തിരുവനന്തപുരം : വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയുടെ നിലയില്‍ നേരിയ പുരോഗതിയുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍. ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ബാലുവും ജാനിയും ഇനിയില്ലെന്ന വിവരം ലക്ഷ്മി ഇനിയും അറിഞ്ഞിട്ടില്ല. ഇടയ്ക്ക് ബോധം വീണപ്പോള്‍ കുഞ്ഞിനെ തിരക്കിയതായി ബന്ധുക്കള്‍ പറയുന്നു.

അപകടത്തില്‍ തലയ്ക്കും കഴുത്തിനും ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കര്‍ ഒരാഴ്ചയോളം ചികിത്സയില്‍ കഴിഞ്ഞതിനു ശേഷമാണ് മരണത്തിന് കീഴടങ്ങിയത്. ഒന്നിലധികം ശസ്ത്രക്രിയകള്‍ക്ക് വിധേയനാക്കി അപകടനില തരണം ചെയ്തു വരുന്നതിനിടെ ഉണ്ടായ ഹൃദയാഘാതമായിരുന്നു മരണകാരണം.

കുടുംബവുമായി ക്ഷേത്ര ദര്‍ശനത്തിന് പോയി മടങ്ങുന്ന വഴി കഴിഞ്ഞ 25നായിരുന്നു ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍ പെട്ടത്. ഏക മകള്‍ രണ്ട് വയസുകാരി തേജസ്വിനി അപകട ദിവസം തന്നെ മരിച്ചിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം ഓടിച്ചിരുന്ന സുഹൃത്ത് അര്‍ജുന്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.



from mangalam.com https://ift.tt/2ygVBzV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages