'ചൊവ്വാഴ്ചക്കള്ളനും' കൂട്ടുകാരനും പിടിയിലായി ; ചൊവ്വാഴ്ച മോഷ്ടിച്ചാല്‍ പിടിക്കപ്പെടില്ലെന്ന് അന്ധവിശ്വാസം ; കാഴ്ചക്കുറവ് മൂലം മോഷണം പകല്‍മാത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

'ചൊവ്വാഴ്ചക്കള്ളനും' കൂട്ടുകാരനും പിടിയിലായി ; ചൊവ്വാഴ്ച മോഷ്ടിച്ചാല്‍ പിടിക്കപ്പെടില്ലെന്ന് അന്ധവിശ്വാസം ; കാഴ്ചക്കുറവ് മൂലം മോഷണം പകല്‍മാത്രം

ഹൈദരാബാദ്: അന്ധവിശ്വാസത്തെ തുടര്‍ന്ന് ചൊവ്വാഴ്ചകളില്‍ മാത്രം മോഷണം നടത്തിയിരുന്ന കാഴ്ചക്കുറവുള്ള കള്ളനും സഹായിയും ഒടുവില്‍ പിടിയിലായി. ആന്ധ്രാപ്രദേശ്, കര്‍ണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലായി വിവിധ മോഷണങ്ങളില്‍ പ്രതികളായ മൊഹമ്മദ് സമീര്‍ഖാന്‍, സഹായികളായ മൊഹമ്മദ് ഷൊയബ് എന്നിവരാണ് പിടിയിലായത്.

ചൊവ്വാഴ്ചകളില്‍ മോഷണം നടത്തിയാല്‍ താന്‍ പിടിക്കപ്പെടില്ലെന്നും കൂടുതല്‍ കിട്ടുമെന്നുമാണ് സമീര്‍ഖാന്‍ വിശ്വസിച്ചിരുന്നത്. കാഴ്ചക്കുറവ് മൂലം പകല്‍സമയമാണ് ഇവര്‍ മോഷണത്തിനായി തെരഞ്ഞെടുത്തിരുന്നത്. ബൈക്കില്‍ കറങ്ങിനടന്ന് ആളില്ലാത്ത വീട് കണ്ടെത്തുകയും ഒരാള്‍ പുറത്ത് നിന്ന് സാഹചര്യം വീക്ഷിക്കുകയും മറ്റൊരാള്‍ പൂട്ടുതുറന്ന് അകത്ത് കടന്ന് മോഷണം നടത്തുന്നതുമാണ് സംഘത്തിന്റെ രീതി.

ഇവര്‍ പിടിയിലായതോടെ മൂന്ന് സംസ്ഥാനങ്ങളിലെ 30 കേസുകളിലേക്കാണ് വെളിച്ചം വീണത്. ഇവരില്‍ നിന്നും 700 ഗ്രാം സ്വര്‍ണ്ണം, 21 ലക്ഷം രൂപ എന്നിവ കണ്ടെത്തി. അഫ്ഗാനിസ്ഥാന്‍കാരനായ മുഹമ്മദ് സമീര്‍ഖാന്‍ രാത്രിയില്‍ കാഴ്ച കുറവായതിനെ തുടര്‍ന്നാണ് പകല്‍മാത്രം മോഷണം നടത്തിയിരുന്നത്. ജയിലില്‍ വെച്ചാണ് ഹൈദരാബാദുകാരനായ ഷൊയബിനെ സമീര്‍ഖാന്‍ കണ്ടുമുട്ടിയത്. പിന്നീട് തന്റെ സഹായിയായി ഇയാളെ ഉപയോഗിക്കുകയായിരുന്നു. ചെറിയ സ്പാനര്‍ ഉപയോഗിച്ച് വെറും അഞ്ചു മിനിറ്റിനുള്ളില്‍ പൂട്ട് പൊളിക്കാന്‍ വിദഗ്ദ്ധനാണ് സമീര്‍.



from mangalam.com https://ift.tt/2SaXPtN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages