ബിജെപി സ്ഥാനാര്‍ത്ഥികളായി ഗംഭീറും ധോണിയും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 23, 2018

ബിജെപി സ്ഥാനാര്‍ത്ഥികളായി ഗംഭീറും ധോണിയും മത്സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയും ക്രിക്കറ്റ് താരം ഗൗതം ഗംഭീറും ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഗംഭീര്‍ ബിജെപി ടിക്കറ്റില്‍ മത്സരിക്കുമെന്ന് നേരത്തെ തന്നെ ഊഹാപോഹങ്ങള്‍ ഉണ്ടായിരുന്നു. വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇരുവരെയും ബിജെപി ടിക്കറ്റില്‍ മത്സരിപ്പിക്കാനുള്ള നീക്കങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഗംഭീര്‍ ഡല്‍ഹിയില്‍ നിന്നും ധോണി ജാര്‍ഖണ്ഡില്‍ നിന്നും മത്സരിപ്പിക്കാനാണ് ബിജെപി നീക്കമെന്നാണ് സൂചന. ഡല്‍ഹിയില്‍ നിന്ന് മീനാക്ഷി ലേഖിക്ക് പകരം ഗംഭീറിനെ മത്സരിപ്പിച്ചേക്കുമെന്ന് ദി സണ്‍ഡേ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തലസ്ഥാനത്ത് പ്രധാന പ്രചാരകനായും താരത്തെ പരിഗണിക്കുന്നുണ്ട്.

2019 ലോകകപ്പില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അവിഭാജ്യ ഘടകമായിരിക്കും എംഎസ് ധോണി. താരവുമായി ബിജെപി നേതൃത്വം ചര്‍ച്ചകള്‍ തുടങ്ങിയെന്ന് സൂചനയുണ്ട്. ഇരുതാരങ്ങളുടെയും താരമൂല്യം വോട്ടാക്കി മാറ്റാനാവുമെന്നാണ് ബിജെപി പ്രതീക്ഷ.



from mangalam.com https://ift.tt/2yXi3yr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages