ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്നാലെ സുന്നി പള്ളികളിലും സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ രംഗത്ത് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 10, 2018

ശബരിമല സ്ത്രീ പ്രവേശനത്തിന് പിന്നാലെ സുന്നി പള്ളികളിലും സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് മുസ്ലീം സംഘടനകള്‍ രംഗത്ത്

മലപ്പുറം: ശബരിമലയിലെ യുവതിപ്രവേശനത്തെ അംഗീകരിച്ചുള്ള വിധിക്ക് പിന്നാലെ സുന്നി പള്ളികളിലും സ്ത്രീ പ്രവേശനം ആവശ്യപ്പെട്ട് ഒരു വിഭാഗം മുസ്ലീം സംഘടനകള്‍ നിയമപോരാട്ടത്തിന്. പുരോഗമന മുസ്ലീം സംഘടനകളാണ് മുസ്ലീം സ്ത്രീകളോടുള്ള മതവിവേചനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതി സമീപിക്കാനൊരുങ്ങുന്നത്.

ഭരണഘടന അനുശാസിക്കുന്ന ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഉടന്‍ ഹര്‍ജി നല്‍കുമെന്ന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പുരോഗമന മുസ്ലീം സ്ത്രീസംഘടനായായ നിസ വ്യക്തമാക്കുന്നു. ഇതിന് പുറമെ, സുന്നിപള്ളികളില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ചേകന്നൂര്‍ മൗലവി സ്ഥാപിച്ച ഖുറാന്‍ സുന്നത്ത് സൊസൈറ്റിയും രംഗത്തുണ്ട്.

എന്നാല്‍, സംഭവത്തില്‍ പ്രതികരിക്കാന്‍ കാന്തപുരം അടക്കമുള്ള എപി സുന്നി വിഭാഗം തയ്യാറായിട്ടില്ല. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങള്‍ സ്ത്രീകള്‍ക്ക് പള്ളികളില്‍ പ്രവേശനം അനുവദിക്കുന്നുണ്ട്. മതവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇ.കെ, എപി സുന്നികള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

സുന്നി പള്ളികളില്‍ സ്ത്രീകള്‍ക്കും ആരാധനാ സ്വാതന്ത്ര്യം അനുവദിക്കണമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മന്ത്രി കെടി ജലീലിന്റെയും പ്രസ്ഥാവന ചില നേതാക്കളെ ചൊടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.



from mangalam.com https://ift.tt/2yqMe0v
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages