കോട്ടയം: നാവുളുക്കുന്ന വാക്കുകള്‍ ഉപയോഗിച്ച് മലയാളികളെ വട്ടം കറക്കുന്നയാളാണ് ശശി തരൂര്‍ എംപി. അത്തരത്തില്‍ ഇന്നലെ ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍ (floccinaucinihilipilification) എന്ന വാക്ക് വൈറലായിരുന്നു. അതിന് തൊട്ടുപിന്നാലെ പുതിയ വാക്കുമായി എത്തിയിരിക്കുകയാണ് അദ്ദേഹം. ഹിപ്പോപൊട്ടോണോണ്‍സ്്‌ട്രോസെസ്‌ക്യൂപെഡലിയോഫോബിയ (hippopotomonstrosesquipedaliophobia) എന്നാണ് ഈ പുതിയ വാക്ക്.
I'm sorry if one of my tweets y'day gave rise to an epidemic of hippopotomonstrosesquipedaliophobia![Don't bother looking it up: it's just a word describing a fear of long words].But #TheParadoxicalPrimeMinister contains no words longer than Paradoxical! https://t.co/8h0zkcHnb2— Shashi Tharoor (@ShashiTharoor) October 11, 2018
വലിയ വാക്കുകളോടുള്ള ഭയമെന്ന് സൂചിപ്പിക്കുന്നതാണ് ഹിപ്പോപൊട്ടോണോണ്‍സ്്‌ട്രോസെസ്‌ക്യൂപെഡലിയോഫോബിയയുടെ അര്‍ത്ഥം. വാക്കിന്റെ അര്‍ത്ഥം തിരഞ്ഞ കഷ്ടപ്പെടാതിരിക്കാന്‍ ചുവടെ തന്നെ നല്‍കുകയും ചെയ്തിട്ടുണ്ട്. 29 അക്ഷരങ്ങളുള്ള വാക്കിനോടുള്ള ഭയത്തെ സൂചിപ്പിച്ചുകൊണ്ടാണ് 35 അക്ഷരങ്ങളുള്ള ഈ വാക്ക് അവതരിപ്പിച്ചിരിക്കുന്നത്.
തന്റെ പുതിയ പുസ്തകമായ 'ദ പാരാഡോക്‌സിക്കല്‍ പ്രൈംമിനിസ്റ്റര്‍ നരേന്ദ്രമോദി' എന്ന പുസ്തകം പുറത്തിറക്കുന്നതിനെക്കുറിച്ചുള്ള ട്വീറ്റിലാണ് 29 അക്ഷരങ്ങളുള്ള ഫ്‌ളോക്‌സിനോസിനിഹിലിപിലിഫിക്കേഷന്‍ എന്ന വാക്ക് പ്രയോഗിച്ചത്.
My new book, THE PARADOXICAL PRIME MINISTER, is more than just a 400-page exercise in floccinaucinihilipilification. Pre-order it to find out why!https://t.co/yHuCh2GZDM— Shashi Tharoor (@ShashiTharoor) October 10, 2018
from mangalam.com https://ift.tt/2NyRLaV
via IFTTT
No comments:
Post a Comment