ന്യൂയോര്‍ക്ക് : മേഖലാ വ്യത്യാസമില്ലാതെ ലോകമാകെ അനുദിനം ചര്‍ച്ചയായിക്കൊണ്ടിരിക്കുന്ന 'മീ ടു' ക്യാമ്പയിനില്‍ പ്രതികരണവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭാര്യ മെലാനിയ ട്രംപ് രംഗത്ത്. ലൈംഗീകാരോപണങ്ങള്‍ ഉന്നയിക്കുന്ന സ്ത്രീകള്‍ തെളിവു നല്‍കുന്ന കാര്യത്തിലും ശ്രദ്ധിക്കണമെന്നാണ് മെലാനിയ ട്രംപ് പറയുന്നത്.
മീ ടു ക്യാമ്പയിനെ പിന്തുണയ്ക്കുന്നുണ്ടോ എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ തയ്യാറായില്ലെങ്കിലും സ്ത്രീകളെ പിന്തുണയ്ക്കുന്നു എന്നതുകൊണ്ട് പുരുഷന്മാരെ തള്ളിക്കളയാന്‍ കഴിയില്ലെന്നായിരുന്നു മറുപടി. അതേസമയം, വിവാദ വെളിപ്പെടുത്തലുകള്‍ നടത്തുന്നതില്‍ മാത്രമായി മീ ടൂ ക്യാമ്പയിന്‍ ചുരുങ്ങരുതെന്നാണ് മെലാനിയയുടെ വാദം.
from mangalam.com https://ift.tt/2PrT1i1
via IFTTT
No comments:
Post a Comment