പോലീസ് നിര്‍ദേശം ലംഘിച്ച് ബിഷപ്പ് ഫ്രാങ്കോ; കമ്പ്യൂട്ടര്‍ ഇന്നും ഹാജരാക്കിയില്ല; ജാമ്യം റദ്ദാക്കാന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

പോലീസ് നിര്‍ദേശം ലംഘിച്ച് ബിഷപ്പ് ഫ്രാങ്കോ; കമ്പ്യൂട്ടര്‍ ഇന്നും ഹാജരാക്കിയില്ല; ജാമ്യം റദ്ദാക്കാന്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ്

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗ ചെയ്ത കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ പോലീസ് നിര്‍ദേശം ലംഘിച്ചതായി റിപ്പോര്‍ട്ട്. ബിഷപ്പിന്റെ സെക്രട്ടറിയും പി.ആര്‍.ഒയും ഉപയോഗിച്ചിരുന്ന കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും ഇന്ന് സ്‌റ്റേഷനില്‍ ഹാജരാക്കണമെന്ന് പോലീസ് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഫ്രാങ്കോ അതിന് തയ്യാറായില്ല. അടുത്ത മാസം അഞ്ചിനകം ഇവ ഹാജരാക്കിയില്ലെങ്കില്‍ ബിഷപ്പിന്റെ ജാമ്യം റദ്ദാക്കാന്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് അന്വേഷണ സംഘത്തലവന്‍ വൈക്കം ഡി.വൈ.എസ്.പി മുന്നറിയിപ്പ് നല്‍കി.

കന്യാസ്ത്രീക്കെതിരായ പരാതികള്‍ തയ്യാറാക്കിയത് പി.ആര്‍.ഒയുടെയും കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലുമാണെന്ന് ബിഷപ്പ് നേരത്തെ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ ഈ പരാതികള്‍ വ്യാജമാണെന്ന് പോലീസിന്റെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഈ കമ്പ്യൂട്ടറുകളും ലാപ്‌ടോപ്പുകളും എത്തിക്കാനാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്.

ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് ഫ്രാങ്കോ വൈക്കം സ്‌റ്റേഷനില്‍ ഹാജരായത്. സ്‌റ്റേഷനില്‍ ഒപ്പുവച്ചശേഷം പുറത്തേക്ക് വന്ന ബിഷപ്പ് ഫ്രാങ്കോയോട് ഫാ.കുര്യാക്കോസ് കാട്ടുതറയുടെ മരണത്തെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി.



from mangalam.com https://ift.tt/2Q0y6D0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages