21 കാരിയെ നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവം : പ്രതികളില്‍ ഒരാള്‍ പീഡിപ്പിച്ചത് ലൈംഗികാവയവത്തില്‍ പ്‌ളാസ്റ്റിക്ക് മുത്ത് ഘടിപ്പിച്ച് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

21 കാരിയെ നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവം : പ്രതികളില്‍ ഒരാള്‍ പീഡിപ്പിച്ചത് ലൈംഗികാവയവത്തില്‍ പ്‌ളാസ്റ്റിക്ക് മുത്ത് ഘടിപ്പിച്ച്

ദക്ഷിണാഫ്രിക്കയില്‍ 21 കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റവാളികളായ നാലു പേരില്‍ ഒരാള്‍ അവയവത്തില്‍ മുത്ത് ഘടിപ്പിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഹന്നാ കോര്‍ണേലിയസ് എന്ന യുവതി കൊല്ലപ്പെടുകയും കാമുകനെതിരേ വധശ്രമം ഉണ്ടാകുകയും കൊള്ളയടിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ ബലാത്സംഗം കൂടുതല്‍ വേദനാജനകവും മരണത്തിലേക്ക് നയിച്ച ഒരു കാരണം ഇതായിരിക്കാമെന്നുമാണ് കണ്ടെത്തിയിരിക്കുന്നത്.

ജെറാള്‍ഡോ പേര്‍സണ്‍സ് എന്നയാളാണ് ലൈംഗികാവയവത്തില്‍ പ്‌ളാസ്റ്റിക്ക് മുത്ത് ഘടിപ്പിച്ചിരുന്നത്. തന്റെ ജൂത സംസ്‌ക്കാരത്തിന്റെ ഭാഗമാണെന്നും കാമുകിയെ കൂടുതല്‍ തൃപ്തിപ്പെടുത്താന്‍ വേണ്ടിയാണ് ഇങ്ങിനെ ചെയ്തിട്ടുള്ളതെന്നുമാണ് ഇയാള്‍ കോടതിയില്‍ വ്യക്തമാക്കിയത്. കൂട്ട ബലാത്സംഗത്തിന് ശേഷം യുവതിയുടെ വയറ്റില്‍ തൊഴിക്കുകയും തലയില്‍ ശക്തിയേറിയ കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തു. തനിക്ക് യുവതിയെ ബലാത്സംഗം ചെയ്തതില്‍ ഖേദമുണ്ടെന്നും കാമുകിയും മകനും ഉണ്ടായിരുന്ന തനിക്ക് അവരോട് തെറ്റു ചെയ്യുന്നതായി തോന്നിയെങ്കിലും കൂട്ടുകാര്‍ നിര്‍ബ്ബന്ധിച്ചപ്പോള്‍ ചെയ്തുപോയെന്നും ഇയാള്‍ കോടതിയില്‍ പറഞ്ഞു.

ജെറാള്‍ഡോ പാര്‍സണ്‍സിന് പുറമേ വെര്‍ണന്‍ വിറ്റബൂയി, നാഷ്‌വില്‍ ജൂലിയസ്, എബന്‍ വാന്‍ നിബേര്‍ക്ക് എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. തട്ടിക്കൊണ്ടു പോകല്‍, കൊലപാതകം, കൊള്ള, ബലാത്സംഗം എന്നിങ്ങനെയുള്ള കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കേപ്പ് ടൗണിന് അടുത്തുള്ള സ്‌റ്റെല്ലെന്‍ബോഷിലെ വീട്ടില്‍ കൂട്ടുകാരന്‍ ചെസ്ലിന്‍ മാര്‍ഷിനെ കൊണ്ടു വിടാന്‍ പോയപ്പോഴായിരുന്നു കോര്‍ണേലിയസ് അക്രമത്തിനിരയായത്. കാമുകനെ ആക്രമിച്ച് കൊള്ളനടത്തിയ സംഘം അതിന് ശേഷം യുവതിയെ കൂട്ടബലാത്സംഗം ചെയ്ത ശേഷം കല്ലിനിടിച്ചു കൊലപ്പെടുത്തുകയായിരുന്നു.

പുലര്‍ച്ചെ 3.40 ന് ഫ്‌ളാറ്റിന് സമീപം വാഹനം പാര്‍ക്ക് ചെയ്തശേഷം മുത്തശ്ശി നല്‍കിയ സമ്മാനം കാറില്‍ നിന്നും എടുക്കാന്‍ ഒരുങ്ങൂമ്പോഴായിരുന്നു നാല്‍വര്‍ സംഘത്തിന്റെ ആക്രമണം. കാമുകന്‍ മാര്‍ഷിനെ അക്രമിച്ച ശേഷം അയാളുടെ അക്കൗണ്ടില്‍ നിന്നും പണം എടുത്ത ശേഷമായിരുന്നു ഇവര്‍ യുവതിക്ക് നേരെ തിരിഞ്ഞത്. കൊല്ലപ്പെടുന്നതിന് തൊട്ടു മുമ്പായി നാലുപേരുമായി ലൈംഗികതയ്ക്ക് വഴങ്ങാം പക്ഷേ തന്നെ ഉപദ്രവിക്കരുതെന്ന് കോര്‍ണേലിയസ് അക്രമികളോട് കേണു പറഞ്ഞതായി കുറ്റവാളികളില്‍ ഒരാളായ പേര്‍സണ്‍ പറഞ്ഞു. കോര്‍ണേലിയസിനെ കൊലപ്പെടുത്തിയതിനും കാമുകനെതിരേയുള്ള വധശ്രമത്തിലും പേര്‍സണെയും മറ്റു മൂന്ന് പേരെയും കുറ്റവിമുക്തരാക്കിയതാണ്. എന്നാല്‍ സാക്ഷിക്കൂട്ടില്‍ കയറി നിന്ന പേര്‍സണ്‍ അപ്രതീക്ഷിതമായി തങ്ങള്‍ ചെയ്ത കുറ്റം ഏറ്റുപറയുകയായിരുന്നു.

ആദ്യം ബലാത്സംഗം ചെയ്തത് താനായിരുന്നെന്ന് പേര്‍സണ്‍ പറഞ്ഞു. യുവതിയുമായി കാറില്‍ പോകുമ്പോള്‍ വെറ്റ്ബൂയി എല്ലാവര്‍ക്കും വഴങ്ങാമെന്നും അതു കഴിഞ്ഞ് വെറുതേ വിടണമെന്നും യുവതി പറഞ്ഞതായി ഇയാള്‍ പേര്‍സണോട് പറഞ്ഞു. എല്ലാം കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞതുപോലെ യുവതിയെ വെറുതേ വിടാന്‍ താന്‍ ആവശ്യപ്പെട്ടെങ്കിലും മറ്റു കുറ്റവാളികള്‍ അവളെ കാറിന്റെ ബൂട്ടില്‍ എടുത്തിട്ടു തൊട്ടടുത്ത മുന്തിരിതോപ്പിലേക്ക് ഓടിച്ചുപോയി. അവിടെ വെച്ച് ഇറങ്ങിവരാന്‍ പറഞ്ഞെങ്കിലും യുവതി ഇറങ്ങാന്‍ കൂട്ടാക്കിയില്ല. കാറില്‍ പിടിച്ചുകിടന്ന യുവതിയെ എബന്‍ കത്തിക്ക് കുത്തി. രക്തം പരന്നൊഴുകാന്‍ തുടങ്ങിയപ്പോള്‍ വെര്‍നന്‍ മടങ്ങിവന്നു. കാമുകനെ ഇപ്പോള്‍ തന്നെ കൊന്നിരിക്കുകയാണെന്നും അവളെ കൊല്ലരുതെന്ന് താന്‍ പറഞ്ഞിട്ടും കേള്‍ക്കാതെ വലിയൊരു കല്ലെടുത്ത് വെര്‍നന്‍ അവളുടെ തലയിലേക്ക് ഇട്ടെന്നും പേഴ്‌സണ്‍ വിതുമ്പിക്കൊണ്ടു പറഞ്ഞു.

ചെസ്ലിന്‍ മാഷ് നേരത്തേ തന്നെ അടിയേറ്റ് തകര്‍ന്നിരുന്നു. ബോധം നഷ്ടപ്പെട്ട അയാളെ സംഘം ഇതിനകം കാറില്‍ ഇട്ടിരിക്കുകയായിരുന്നു. കോര്‍ണേലിയസും ഇടിയേറ്റ് തകര്‍ന്നിരുന്നു. പിന്നീട് സംഘം വൈന്‍ നിര്‍മ്മിക്കുന്ന സ്‌റ്റെല്ലെന്‍ബോഷ് നഗരത്തിലേക്കാണ് ഓടിച്ചുപോയത്. അവിടെ മാഷിനെ ഇറക്കി കുറ്റിക്കാടിനിടയിലേക്ക് വലിച്ചു കൊണ്ടിട്ടു. പിന്നാലെ മരിച്ചെന്നോര്‍ത്ത് മാര്‍ഷിന്റെ തലയോട്ട് ഒരു കട്ട കൊണ്ടു തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇയാള്‍ക്ക് ബോധംവീണു. തലയില്‍ ഒട്ടേറെ മുറിവുകളും ഒടിഞ്ഞ കൈകളുമായി അയാള്‍ തൊട്ടടുത്ത വീട്ടിലെത്തി വിവരം പറഞ്ഞു. അതേസമയം ഇതിനകം മൈലുകള്‍ക്ക് അപ്പുറത്ത് ഹന്നയുടെ മൃതദേഹം കണ്ടെത്തിയ പോലീസും തൊഴിലാളികളും മാര്‍ഷിന് വേണ്ടി തെരച്ചിലില്‍ ആയിരുന്നു.



from mangalam.com https://ift.tt/2AtS8QW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages