റഷ്യയോട് നിലപാട് കടുപ്പിച്ച് അമേരിക്ക; ആണവായുധ ഉടമ്പടിയില്‍ നിന്നും യുഎസ് പിന്മാറി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 21, 2018

റഷ്യയോട് നിലപാട് കടുപ്പിച്ച് അമേരിക്ക; ആണവായുധ ഉടമ്പടിയില്‍ നിന്നും യുഎസ് പിന്മാറി

വാഷിംഗ്ടണ്‍: അമേരിക്ക റഷ്യയുമായുള്ള ഉടമ്പടികളില്‍ നിന്നും പിന്മാറുന്നു. ഇതിന്റെ ആദ്യഘട്ടമായി ആണവായുധ ഉടമ്പടിയില്‍നിന്നും അമേരിക്ക ഏകപക്ഷീയമായി പിന്‍മാറി. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് തന്നെയാണ് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തുവന്നിരിക്കുന്നത്.

1987ലെ മധ്യദൂര ആണവായുധ ഉടമ്പടി റഷ്യ ലംഘിച്ചതിനെ തുടര്‍ന്നാണ് പിന്‍മാറുന്നതെന്നാണ് അമേരിക്കയുടെ വാദം. 500 കിലോമീറ്ററിനും 5,500 കിലോമീറ്ററിനും ഇടയില്‍ ദൂരപരിധിയുള്ള മധ്യദൂര ഭൂതലമിസൈല്‍ നിരോധിക്കുന്നതാണ് ഉടമ്പടി.

എന്തുകൊണ്ടാണ് മുന്‍ പ്രസിഡന്റ് ബരാക് ഒബാമ ഇക്കാര്യങ്ങള്‍ അവഗണിച്ചതെന്നും ഉടമ്പടിയില്‍നിന്നും പിന്‍മാറാതിരുന്നതെന്നും അറിയില്ലെന്നും ട്രംപ് പറഞ്ഞു. ഉടമ്പടി വര്‍ഷങ്ങളായി റഷ്യ ലംഘിച്ചുവരുന്നതായി ട്രംപ് പറഞ്ഞു. നവാഡയില്‍ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുമ്പോഴാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്.

നേരത്തെ റഷ്യ ഭൂതല ക്രൂയിസ് മിസൈല്‍ പരീക്ഷിച്ച് ഐഎന്‍എഫ് ഉടമ്പടി ലംഘിച്ചെന്ന് അന്നത്തെ പ്രസിഡന്റ് ബരാക്ക് ഒബാമ ആരോപിച്ചിരുന്നു. എങ്കിലും യൂറോപ്യന്‍ നേതാക്കളുടെ സമ്മര്‍ദം മൂലം ഒബാമ അന്ന് ഐഎന്‍എഫ് ഉടമ്പടിയില്‍നിന്നും പിന്‍മാറിയില്ല.



from mangalam.com https://ift.tt/2CTHGol
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages