തിരുവനന്തപുരം: കേരളത്തിലെ യാത്രാദുരിതത്തിന് പരിഹാരമാകുന്ന തിരുവനന്തപുരം-കാസർകോട് സെമി ഹൈസ്പീഡ് റെയിൽപ്പാത പദ്ധതിക്ക് കൺസൽട്ടൻസി കരാറായി. മൂന്നുവർഷത്തേക്ക് പാരീസ് ആസ്ഥാനമായുള്ള സിസ്റ്ററാ എന്ന കമ്പനിക്ക് 27 കോടി രൂപയ്ക്കാണ് കരാർ നൽകിയത്. ഏഴുമാസംകൊണ്ട് വിശദമായ പ്രോജക്ട് റിപ്പോർട്ട് ലഭിക്കുമെന്ന് കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ മാനേജിങ് ഡയറക്ടർ വി. അജിത് കുമാർ പറഞ്ഞു. നാലരമണിക്കൂർകൊണ്ട് തിരുവനന്തപുരത്തുനിന്ന് കാസർകോട് എത്താൻ കഴിയുന്നതാണ് പുതിയ പാത. സെമി ഹൈസ്പീഡ് ട്രെയിൻ ആയതിനാൽ വളവുകളും തിരിവുകളുമുണ്ടാവില്ല. 575 കിലോമീറ്റർ നീളത്തിലുള്ള ഇരട്ടപ്പാളത്തിൽ മണിക്കൂറിൽ 160 മുതൽ 180 വരെ കിലോമീറ്റർ വേഗത്തിലാണ് ട്രെയിൻ ഓടുക. 56,000 കോടി രൂപയാണ് ഏകദേശ ചെലവ് പ്രതീക്ഷിക്കുന്നത്. പദ്ധതി അനുമതി ആയാൽ അഞ്ചുവർഷം കൊണ്ട് നിർമാണം പൂർത്തിയാകും. വിദേശ സാമ്പത്തിക സഹായത്തോടെ പൂർത്തിയാക്കാനാണ് പദ്ധതി. സെമിസ്പീഡ് ട്രെയിന് വേണ്ട സാങ്കേതികവിദ്യ ഇന്ത്യയിൽ തന്നെ ലഭ്യമാണ്.
from mathrubhumi.latestnews.rssfeed https://ift.tt/2CK9vOW
via
IFTTT
No comments:
Post a Comment