താനെ: ആത്മഹത്യയില്‍ നിന്നും രക്ഷിച്ചയാളുടെ രണ്ടരവയസ്സുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതി അറസ്റ്റില്‍. മാഹാരാഷ്ട്രയിലെ മുംബ്രയില്‍ നിന്നുമാണ് അഞ്ജലി എന്ന 25കാരിയെ താനെ പോലീസ് അറസ്റ്റ് ചെയ്തത്.
സെപ്റ്റംബര്‍ 29ന് പുലര്‍ച്ചെ അഞ്ചു മണിയോടെ മുംബൈ കല്യാണ്‍ റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ പെണ്‍കുട്ടി ശ്രമിച്ചിരുന്നു. എന്നാല്‍ ഇതുകണ്ട കുട്ടിയുടെ അച്ഛന്‍ ആത്മഹത്യയില്‍ നിന്നും പിന്തരിപ്പിച്ചിരുന്നു. എല്ലാവരും വീട്ടില്‍ നിന്നും പുറത്താക്കിയെന്നും തന്നെ ആരും പിന്തുണച്ചില്ലെന്നും പെണ്‍കുട്ടി ഇയാളോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ഇയാള്‍ സ്വന്തം വീട്ടില്‍ കൊണ്ടുപോകുകയും താമസിപ്പിക്കുകയും ചെയ്യുകയായിരുന്നു.
ഈ മാസം നാലിന് രക്ഷപെടുത്തിയ ആളുടെ അമ്മ പെണ്‍കുട്ടിയോട് പുറത്തുപോയി മധുരപലഹാരങ്ങള്‍ വാങ്ങാന്‍ പറഞ്ഞിരുന്നു. ഇത് കേട്ട് പെണ്‍കുട്ടി കുഞ്ഞുമായി പുറത്തുപോകുകയും പിന്നീട് തിരികെ വരാതിരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇതേത്തുടര്‍ന്നാണ് ഇവര്‍ പരാതിയുമായി പോലീസില്‍ ബന്ധപ്പെട്ടത്.
താനെ ക്രൈം ബ്രാഞ്ച് പോലീസ് എസ്.ഐ നിതിന്‍ താക്കറെയുടെ നേതൃത്ത്വത്തില്‍ ആറ് ടീമുകളായി തിരിഞ്ഞ് അന്വേഷണം ആരംഭിക്കുകയും കല്യാണ്‍- പനവേല്‍ സ്റ്റേഷനുകള്‍ക്ക് മധ്യേ ട്രെയിനില്‍ വച്ച് ഇരുവരെയും കണ്ടെത്തുകയായിരുന്നു. പിന്നീട് കുട്ടിയെ രക്ഷിതാക്കള്‍ക്ക് കൈമാറിയ ശേഷം പെണ്‍കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
from mangalam.com https://ift.tt/2OGNPcO
via IFTTT
No comments:
Post a Comment