ന്യൂഡൽഹി: രാജ്യമെമ്പാടും പടക്ക വിൽപ്പന നിരോധിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ഉപാധികളോടെയാണ് പടക്കങ്ങൾ വിൽക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഇ- കൊമേഴ്സ് സൈറ്റുകൾ വഴി പടക്കങ്ങൾ വിൽക്കുന്നതിന് കോടതി വിലക്കേർപ്പെടുത്തിയിട്ടുണ്ട്. വായുമലിനീകരണം നിയന്ത്രിക്കാനുള്ള മാർഗമെന്ന നിലയിൽ രാജ്യമെമ്പാടും പടക്കങ്ങളുടെ നിർമാണവും വിൽപനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി വിധി. ലൈസൻസ് ഉള്ളവർ മാത്രമേ പടക്കങ്ങൾ വിൽക്കാൻ പാടുള്ളു. അനുവദനീയമായ അളവിൽ പുകയും മറ്റും പുറത്തുവിടുന്നവ മാത്രം വിൽക്കണംതുടങ്ങിയവയാണ് കോടതി ഏർപ്പെടുത്തിയ നിബന്ധനകൾ. വിവാഹമുൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് പടക്കങ്ങൾ ഉപയോഗിക്കാം. എന്നാൽ ദീപാവലി ദിനത്തിൽ രാത്രി എട്ടുമുതൽ രാത്രി 10 വരെമാത്രമെ പടക്കങ്ങൾ ഉപയോഗിക്കാവു. ക്രിസ്മസ് പുതുവത്സര ദിനങ്ങളിൽ രാത്രി 11.30 മുതൽ 12.30 വരെയും പടക്കങ്ങൾ ഉപയോഗിക്കാം. ഡൽഹിയിൽ പടക്കങ്ങൾ പൊട്ടിക്കാനുദ്ദേശിക്കുന്ന സ്ഥലങ്ങൾക്ക് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിൽ നിന്ന് അനുമതി വാങ്ങിയിരിക്കണമെന്നും കോടതി നിബന്ധന വെച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷൺ എന്നിവരുൾപ്പെട്ട ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പടക്കനിർമാണത്തൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശം, രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം തുടങ്ങിയ കാര്യങ്ങൾ നിരോധനം ഏർപ്പെടുത്തുന്നതിനു മുമ്പ് പരിഗണിക്കേണ്ടതുണ്ടെന്ന് മുമ്പ് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു.പടക്കങ്ങളുടെ നിർമാണവും വിൽപനയും പൂർണമായി നിരോധിക്കരുതെന്നും പകരം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് വേണ്ടതെന്നും പടക്കനിർമാതാക്കൾ നേരത്തെ കോടതിയോട് അഭ്യർഥിച്ചിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്.
from mathrubhumi.latestnews.rssfeed https://ift.tt/2q5y5SL
via
IFTTT
No comments:
Post a Comment