ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരം; വൈകാതെ പ്രശ്‌നം പരിഹരിക്കും- കടകംപള്ളി സുരേന്ദ്രന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 17, 2018

ഇപ്പോള്‍ നടക്കുന്നത് രാഷ്ട്രീയ സമരം; വൈകാതെ പ്രശ്‌നം പരിഹരിക്കും- കടകംപള്ളി സുരേന്ദ്രന്‍

ശബരിമല: ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരിൽ ഇപ്പോൾ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും ഇത്തരമൊരു സമരത്തെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഭരണകൂടവും നിയമവാഴ്ചയുമുള്ള രാജ്യം എന്ന നിലയിൽ സുപ്രീം കോടതി വിധി നടപ്പാക്കാതെ സർക്കാരിന് മറ്റു മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് ഇന്നുനടന്ന അവലോകന യോഗത്തിനു ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഒരു വ്യാഴവട്ടമായി ഈ കേസിനു പിന്നിൽ പ്രവർത്തിച്ചവരേയും കേസ് കൊടുത്തവരേയും മാധ്യമങ്ങൾ പുറത്തുകൊണ്ടുവരണം. 2006ൽ ആർഎസ്എസ് നേതാക്കൾ നൽകിയ ഹർജിയാണ് സുപ്രീം കോടതി വിധിയിലേക്ക് നയിച്ചത്. ഇക്കാര്യം മനസ്സിലാക്കിയാൽ യഥാർഥ വിശ്വാസികളുടെ ഇപ്പോഴുള്ള ആശങ്കകൾ ഇല്ലാതെയാകും. പോലീസിനെ ഉപയോഗിച്ച് ബലമായി കാര്യങ്ങൾ ചെയ്യാനല്ല സർക്കാർ ഉദ്ദേശിക്കുന്നത്. ഒന്നും അടിച്ചേൽപ്പിക്കില്ല. അനുരഞ്ജനത്തിന്റെ വഴി സ്വീകരിക്കാനാണ് സർക്കാരിന്റെ ആഗ്രഹം. ഒന്നോ രണ്ടോ ദിവസംകൊണ്ട് പെട്ടെന്ന് എന്തെങ്കിലും ചെയ്യാനല്ല ഉദ്ദേശിക്കുന്നത്. സുപ്രീം കോടതി വിധി മൂലം ഉണ്ടായ വിശ്വാസികളുടെ വികാരത്തെ സർക്കാർ മാനിക്കുകതന്നെ ചെയ്യും. അധികം വൈകാതെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഭക്തരെ കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കും. അവർ യാഥാർഥ്യം മനസ്സിലാക്കുമ്പോൾ സമരങ്ങളിൽ നിന്ന് പിൻതിരിയും. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി അന്തരീക്ഷം കലുഷിതമാക്കുന്നവരെ സർക്കാർ ആ രീതിയിൽ നേരിടും. പ്രശ്നം പരിഹരിക്കുന്നതിന് തന്ത്രിമാരുമായും രാജകുടുംബവുമായും എപ്പോൾ വേണമെങ്കിലും ചർച്ചകൾ നടത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. ഇവിടെ ബഹളം ഉണ്ടാക്കുന്ന ആർഎസ്എസ്, ബിജെപി പ്രവർത്തകർമഹാരാഷ്ട്രയിലെ ശനി ക്ഷേത്രം സ്ത്രീകൾക്കായി തുറന്ന് നൽകിയപ്പോൾ എവിടെ പോയിരുന്നു? അവർ ഇപ്പോൾ അവരുടെ അജണ്ട നടപ്പിലാക്കാൻ ഇറങ്ങിയിരിക്കുകയാണ്. ഇപ്പോൾ പ്രതിഷേധിക്കുന്നതിന് തെരുവിലിറങ്ങിയ സാധാരണ ജനങ്ങൾ ഇത്തരക്കാരുടെ മുഖത്ത് തുപ്പുന്ന ദിവസം വരും. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ പ്രായം പരിശോധിച്ച നടപടി തെറ്റാണെന്നും അത് അനാവശ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. മണ്ഡല മകരവിളക്ക് മഹോത്സവത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കും. ഓരോ വകുപ്പിനും ഓരോ നോഡൽ ഓഫീസർ ഉണ്ടാകും. വിശദമായ അവലോകന യോഗമാണ് ഇന്ന് നടന്നതെന്നും കഴിഞ്ഞ കാലങ്ങളിലേതിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ മണ്ഡലകാലത്തെ പ്രവർത്തനങ്ങൾ നടക്കുമെന്നും മന്ത്രി പറഞ്ഞു. നവംബർ 10ന് മുമ്പായി നിർമാണ പ്രവൃത്തികൾ പൂർത്തിയാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2NIwRGB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages