അനധികൃതഖനനം: ജനാർദന റെഡ്ഡിയുടെ ബിസിനസ് പങ്കാളി ശ്രീനിവാസ റെഡ്ഡി അറസ്റ്റിൽ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 5, 2018

അനധികൃതഖനനം: ജനാർദന റെഡ്ഡിയുടെ ബിസിനസ് പങ്കാളി ശ്രീനിവാസ റെഡ്ഡി അറസ്റ്റിൽ

ബെംഗളൂരു: അനധികൃത ഖനനക്കേസിൽ മുൻമന്ത്രി ജനാർദന റെഡ്ഡിയുടെ ബിസിനസ് പങ്കാളി ബി.വി. ശ്രീനിവാസ റെഡ്ഡിയെ ലോകായുക്ത പ്രത്യേകഅന്വേഷണസംഘം അറസ്റ്റുചെയ്തു. െബല്ലാരിയിലെ ശ്രീമിനറൽസ് കമ്പനിയുടെ ഉടമസ്ഥനായ ശ്രീനിവാസ റെഡ്ഡി അനധികൃതമായി ഇരുമ്പയിര് ഖനനം ചെയ്ത് ഉത്തര കന്നഡയിലെ ബെലെകരി തുറമുഖത്തേക്ക് കടത്തിയെന്ന കേസിലാണ് അറസ്റ്റ്. 2015-ലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. അനധികൃത ഖനനക്കേസിൽ ജനാർദന റെഡ്ഡിയോടൊപ്പം 2012-ലും ഇദ്ദേഹം അറസ്റ്റിലായിരുന്നു. 2009 ജൂലായിക്കും ഡിസംബറിനുമിടയിൽ ശ്രീനിവാസ റെഡ്ഡിയുടെ നേതൃത്വത്തിൽ 1,48,383 മെട്രിക് ടൺ ഇരുമ്പയിര് ഖനനം ചെയ്ത് കടത്തിയെന്ന് പ്രത്യേക അന്വേഷണ സംഘം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/2Pa2PwL
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages