പാലക്കാട്: ചിറ്റൂരില്‍ ഭാര്യയേയും സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ രണ്ട് മക്കളേയും ഗൃഹനാഥന്‍ വെട്ടിക്കൊലപ്പെടുത്തി. ചിറ്റൂര്‍ സ്വദേശി മാണിക്യന്‍ ആണ് ഭാര്യ കുമാരി, മക്കളായ മേഘ, മനോജ് എന്നിവരെ ഇന്നു പുലര്‍ച്ചെ കൊലപ്പെടുത്തിയത്. തുടര്‍ന്ന് മാണിക്യന്‍ പോലീസിനു മുമ്പാകെ കീഴടങ്ങി.
കുടുംബവഴക്കാണ് കൊലപാതകത്തിനു പിന്നിലെന്നാണ് മാണിക്യന്‍ പോലീസിന് മൊഴിനല്‍കിയത്. രണ്ടു വര്‍ഷമായി ചിറ്റൂരില്‍ വാടകയ്ക്ക് താമസിക്കുകയാണ് മാണിക്യനും കുടുംബവും. ഇയാള്‍ ഇടയ്ക്കിടെ മാത്രമാണ് വീട്ടില്‍ എത്തിയിരുന്നത്. കുടുംബവഴക്ക് പതിവായിരുന്നുവെന്നും ഇയാള്‍ പോലീസിനോട് പറയുന്നു.
മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. മാണിക്യനെ വിശദമായി ചോദ്യം ചെയ്താലെ കൂടുതല്‍ വിവരങ്ങള്‍ വ്യക്തമാകൂവെന്നാണ് പോലീസ് പറയുന്നത്.
from mangalam.com https://ift.tt/2yUdntf
via IFTTT
No comments:
Post a Comment