പ്രോസിക്യൂട്ടര്‍ പ്രതിഷേധിച്ചു, ജഡ്ജി ഇറങ്ങിപ്പോയി, തോപ്പുംപടി കോടതിയില്‍ നാടകീയ രംഗങ്ങള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

പ്രോസിക്യൂട്ടര്‍ പ്രതിഷേധിച്ചു, ജഡ്ജി ഇറങ്ങിപ്പോയി, തോപ്പുംപടി കോടതിയില്‍ നാടകീയ രംഗങ്ങള്‍

കൊച്ചി: മഹാരാജൻ കേസിൽ തോപ്പുംപടി കോടതിയിൽ നാടകീയരംഗങ്ങൾ. കൊള്ളപ്പലിശക്കേസിൽ തമിഴ്നാട് സ്വദേശിയായ മഹാരാജനെ 10 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. കസ്റ്റഡിയിൽ വിട്ടതിന് ശേഷവും കൂടുതൽ വാദത്തിന് അനുമതി തേടിയ പ്രോസിക്യൂട്ടർക്ക് ജഡ്ജി അനുമതി നൽകിയില്ല. കോടതിക്കുള്ളിൽ പ്രോസിക്യൂട്ടർ പരസ്യമായി പ്രതിഷേധിക്കുന്നതിനിടെ ജഡ്ജി ഇറങ്ങിപ്പോയി. ഞായറാഴ്ചയാണ് അറസ്റ്റിലായ ശേഷം മഹാരാജ മഹാദേവനെ കോടതിയിൽ ഹാജരാക്കിയത്. എന്നാൽ ഒരുദിവസത്തെ ജാമ്യത്തിൽ വിട്ടതിന് ശേഷം തിങ്കളാഴ്ച 11മണിക്ക് ഹാജരാകാൻ നിർദ്ദേശം നൽകുകയുമായിരുന്നു. തുടർന്ന് 11 മണിക്ക ഹാജരായ മഹാരാജനെ 10 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടാനാണ് പോലീസ് ആവശ്യപ്പെട്ടത്. 10 ദിവസത്തെ കസ്റ്റഡി തന്നെ അനുവദിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് നാടകീയ രംഗങ്ങൾ കോടതിയിൽ അരങ്ങേറിയത്. കേസിൽ തനിക്ക് കൂടുതൽ കാര്യങ്ങൾ ബോധിപ്പിക്കാനുണ്ട്. ഗുരുതരമായ വഞ്ചനയാണ് ഇതിൽ നടന്നിരിക്കുന്നത്. ഇത് സമൂഹത്തെ ബാധിക്കുന്ന വലിയൊരു സംഭവമാണ് തുടങ്ങിയ കാര്യങ്ങളും പ്രോസിക്യൂട്ടർ വാദിച്ചു. എന്നാൽ ഇത് കേസിന്റെ മെറിറ്റിലേക്ക് കടക്കുന്ന കാര്യമാണ്. അത് ഇപ്പോൾ കേൾക്കാനാവില്ല. പിന്നീട് കേൾക്കാമെന്ന് ജഡ്ജി പറഞ്ഞു. ഇതോടെ പ്രോസിക്യൂട്ടർ കോടതിക്കകത്തുവെച്ച് പരസ്യമായി പ്രതിഷേധം അറിയിച്ചു. ഇതോടെ കോടതി നടപടികൾ നിർത്തിവെച്ച് ജഡ്ജി ചേംബറിലേക്ക് ഇറങ്ങിപ്പോയി. ഏറെ സാഹസികമായി പിടികൂടിക്കൊണ്ടുവന്ന പ്രതിയെ കോടതി ജാമ്യത്തിൽ വിട്ടത് പോലീസിനെ വെട്ടിലാക്കിയിരുന്നു. ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണത്തിനാണ് പ്രോസിക്യൂഷൻ ശ്രമിച്ചത്. ഇതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.


from mathrubhumi.latestnews.rssfeed https://ift.tt/2NWS18T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages