സമ്പൂര്‍ണ മദ്യനിരോധനം വാഗ്ദാനം ചെയ്ത് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്‌ പ്രകടനപത്രിക - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 27, 2018

സമ്പൂര്‍ണ മദ്യനിരോധനം വാഗ്ദാനം ചെയ്ത് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസ്‌ പ്രകടനപത്രിക

ന്യൂഡൽഹി: സമ്പൂർണ മദ്യനിരോധനം, പെൺകുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം തുടങ്ങിയവ വാഗ്ദാനം ചെയ്ത് ഛത്തീസ്ഗഡിൽ കോൺഗ്രസിന്റെ പ്രകടനപത്രിക. യാഥാർത്ഥ്യങ്ങളോട് ചേർന്നുനിൽക്കുന്നതാണ് തങ്ങളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളെന്നും കോൺഗ്രസ് പറയുന്നു. മാവോയിസ്റ്റ് സ്വാധീന മേഖലകളിൽ ഭക്ഷ്യോൽപന്ന നിർമാണ യൂണിറ്റ്, സർക്കാർ അധികാരത്തിലേറി പത്ത് ദിവസങ്ങൾക്കുള്ളിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളും,നെല്ലിന് താങ്ങുവിലയായി ക്വിന്റലിന് 2500 രൂപ ഉറപ്പാക്കും തുടങ്ങിയ വാഗ്ദാനങ്ങളും കോൺഗ്രസിന്റെ പ്രകടനപത്രികയിലുണ്ട്. പതിനഞ്ച് വർഷത്തെ ബിജെപി ഭരണത്തിന് അറുതി വരുത്താനുള്ള പോരാട്ടത്തിലാണ് ഛത്തീസ്ഗഡിലെ കോൺഗ്രസ് നേതൃത്വം. ജനഹിതം അറിഞ്ഞുള്ള പ്രകടനപത്രികയാണ് തങ്ങൾ മുന്നോട്ട് വച്ചിരിക്കുന്നതെന്നും കോൺഗ്രസ് അറിയിച്ചു. യാഥാർത്ഥ്യങ്ങളോട് ചേർന്നു നിൽക്കുന്നതും വ്യത്യസ്തതയുള്ളതുമാണ് ഞങ്ങളുടെ പ്രകടനപത്രിക. എല്ലാ വാഗ്ദാനങ്ങളും പാലിക്കാനാവുന്നതാണ്. ഇത് കേവലം വാചാടോപം മാത്രമല്ല. ചെയ്യാൻ കഴിയുമെന്ന് ഉറപ്പുള്ള കാര്യം മാത്രമാണ്. കോൺഗ്രസ് വൃത്തങ്ങൾ അറിയിച്ചു. അധികാരത്തിലെത്തിയാൽ ഗുജറാത്ത് മോഡൽ മദ്യനിരോധനം നടപ്പാക്കുമെന്നാണ് കോൺഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. മദ്യവിൽപ്പനയ്ക്കെതിരെ സ്ത്രീകളുടെ നേതൃത്വത്തിൽ നിരവധി സമരങ്ങൾ നടക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഈ അവസരം വിനിയോഗിച്ച് ഭരണം തിരിച്ചുപിടിക്കാനാണ് കോൺഗ്രസിന്റെ നീക്കം.


from mathrubhumi.latestnews.rssfeed https://ift.tt/2yB2sFr
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages