തിരുപ്പതി(ആന്ധ്രപ്രദേശ്): സി.ബി.ഐ മുൻ ജോയിന്റ് ഡയറക്ടറായിരുന്ന വി.വി ലക്ഷ്മിനാരായണ രാഷ് ട്രീയത്തിലേക്ക്. സ്വന്തമായി രാഷ്ട്രീയ പാർട്ടി രൂപീകരിക്കുകയോ മറ്റേതെങ്കിലും പാർട്ടിയിൽ ചേരുകയോ ചെയ്യുമെന്ന് ലക്ഷ്മിനാരായണ വ്യക്തമാക്കി. 1990 ബാച്ച് ഐ.പി.എസ് ഓഫീസറായ ലക്ഷ്മിനാരായണ വിവാദമായ സത്യം അഴിമതിക്കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനായിരുന്നു. കഴിഞ്ഞ മാർച്ചിൽ ഇദ്ദേഹം സർവീസിൽ നിന്ന് സ്വയം പിരിയുകയായിരുന്നു. കർഷകരുടെയും നെയ്ത്തുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും ദുരവസ്ഥയാണ് തന്നെക്കൊണ്ട് ഇത്തരമൊരു തീരുമാനം എടുപ്പിച്ചതെന്ന് ലക്ഷ്മിനാരായണ വ്യക്തമാക്കി. ഗ്രാമങ്ങളുടെ പഴയ ഐശ്വര്യം തിരിച്ചുപിടിക്കാൻ നമുക്ക് കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്തെ 13 ജില്ലകളിലെ ഗ്രാമങ്ങളിലൂടെ താൻ സഞ്ചരിച്ചു. കർഷകരോടും മത്സ്യത്തൊഴിലാളികളോടും സംസാരിച്ച് താൻ എല്ലാ ഗ്രാമങ്ങളുടയെും ജനകീയ പ്രകടപത്രികൾക്ക് രൂപം നൽകി. ഇത് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന് സമർപ്പിക്കും. ഗ്രാമങ്ങളുടെ ഈ വികസന പ്രകടനപത്രികകൾ നടപ്പിൽ വരുത്താനാകും തന്റെ പ്രവർത്തനമെന്നും ലക്ഷ്മിനാരായണ വ്യക്തമാക്കി. content highlights:Former CBI joint director VV Lakshminarayana announced that he would enter the field of politics
from mathrubhumi.latestnews.rssfeed https://ift.tt/2Nv1b7z
via
IFTTT
No comments:
Post a Comment