ശിവരാജ് സിംഗ് ചൗഹാന്റെ മകന്റെ പേരും പനാമ പേപ്പറിലുണ്ട്, പക്ഷേ ഒന്നും സംഭവിച്ചില്ല; ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി; കുടുംബത്തെ അപമാനിച്ചതില്‍ മാനനഷ്ടക്കേസ് നല്‍കുമെന്ന് ചൗഹാന്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 30, 2018

ശിവരാജ് സിംഗ് ചൗഹാന്റെ മകന്റെ പേരും പനാമ പേപ്പറിലുണ്ട്, പക്ഷേ ഒന്നും സംഭവിച്ചില്ല; ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി; കുടുംബത്തെ അപമാനിച്ചതില്‍ മാനനഷ്ടക്കേസ് നല്‍കുമെന്ന് ചൗഹാന്‍

ജബുവ: മധ്യപ്രദേശ് മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ശിവരാജ് സിംഗ് ചൗഹാന്റെ കുടുംബത്തിനെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മുഖ്യമന്ത്രി അടിമുടി അഴിമതിയില്‍ മുങ്ങിയിരിക്കുകയാണെന്നും അഴിമതി അനിയന്ത്രിതമായിരിക്കുകയാണെന്നും ജബുവയിലെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ രാഹുല്‍ ആരോപിച്ചു.

മുഖ്യമന്ത്രിയുടെ മകന്റെ പേരും പനാമ പേപ്പറില്‍ ഉള്‍പ്പെട്ടു. എന്നാല്‍ ഒരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല. ഒരു ഭാഗത്ത് നിങ്ങള്‍ക്ക് ഒരു കാവല്‍ക്കാരന്‍ (മോഡി) ഉണ്ട്. മറുഭാഗത്ത് നിങ്ങള്‍ക്കു വേണ്ടി 'മാമാജി' (ശിവരാജ് സിംഗ്) നിലനില്‍ക്കുന്നു. മാമാജിയുടെ മകന്റെ പേര് പനാമ പേപ്പറിലുമുണ്ട്.'-രാഹുല്‍ പറഞ്ഞു.

പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫും പനാമ പേപ്പറിലുണ്ട്. പാകിസ്താനെ പോലെയൊരു രാജ്യത്തായിട്ടും അദ്ദേഹം ജയിലിലായി. ഇവിടെ മുഖ്യമന്ത്രിയുടെ മകനായതിനാല്‍ അയാള്‍ക്കെതിരെ ഒരു നടപടിയും വരുന്നില്ല.

പ്രസംഗത്തില്‍ ഒരിടത്തും ശിവരാജ് സിംഗിന്റെ പേര് രാഹുല്‍ പറഞ്ഞിരുന്നില്ല. പകരും മധ്യപ്രദേശ് മുഖ്യമന്ത്രി എന്നാണ് പരാമര്‍ശം നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും രാഹുല്‍ വെറുതെവിട്ടില്ല. 2016ല്‍ കൊണ്ടുവന്ന നോട്ട് നിരോധനം കുറച്ച് സമ്പന്നര്‍ക്ക് അവരുടെ കള്ളപ്പണം വെളുപ്പിക്കാനുള്ള ഉപാധിയായിരുന്നുവെന്നും രാഹുല്‍ ആരോപിച്ചു.

അതേസമയം, കുടുംബത്തിനെതിരായ അപകീര്‍ത്തികരമായ പരാമര്‍ശമാണ് രാഹുല്‍ നടത്തിയതെന്നും മാനനഷ്ടക്കേസ് നല്‍കുമെന്നും ശിവരാജ് സിംഗ് പറഞ്ഞു. വ്യാപം, പനാമ ഇടപാടുകളില്‍ തനിക്കും കുടുംബത്തിനും പങ്കുണ്ടെന്ന വ്യാജ പരാമര്‍ശമാണ് രാഹുല്‍ നടത്തിയിരിക്കുന്നതെന്നും അടുത്ത ദിവസം തന്നെ താങ്കള്‍ക്കെതിരെ അപകീര്‍ത്തിക്കേസ് നല്‍കുമെന്നും ശിവരാജ് സിംഗ് ട്വീറ്റ് ചെയ്തു. നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നാണ് ചൗഹാന്‍ പറയുന്നത്.



from mangalam.com https://ift.tt/2JrdSQ0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages