തിരുവനന്തപുരം: ശബരിമലയിലുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള നടത്തുന്ന ഉപവാസ പ്രതിഷേധ സമരപ്പന്തലില്‍ പിന്തുണയുമായി സി.പി.എം നേതാവ് എം.എം. ലോറന്‍സിന്റെ കൊച്ചുമകന്‍ മിലന്‍ എത്തി. രാവിലെ 10.30 ഓടെയാണ് മിലന്‍ സമരത്തിന് പിന്തുണ അര്‍പ്പിച്ച് എത്തിയത്. വേദിയില്‍ നേതാക്കള്‍ക്കൊപ്പം ഇരിക്കുകയും ചെയ്തു.
പോലീസിന്റെ അതിക്രമങ്ങള്‍ക്ക് എതിരാണ് താനെന്നും ആ നിലപാടിന്റെ ഭാഗമായാണ് സമരത്തിനെത്തിയതെന്നും മിലാന്‍ പറഞ്ഞു. സ്വന്തം ഇഷ്ടപ്രകാരമാണ് സമരവേദിയില്‍ എത്തിയതെന്നും മിലന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മാതാപിതാക്കളോട് ആലോചിച്ചശേഷമാണോ സമരത്തിന് എത്തിയത് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മിലന്‍. തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിയാണ് മിലന്‍.
പോലീസ് ആസ്ഥാനത്തിന് 100 മീറ്റര്‍ അകലെയാണ് ബി.ജെ.പി സംസ്ഥാന നേതാവിന്റെ സമരപ്പന്തല്‍. ഇതിനു പുറമേ സംസ്ഥാനത്തെ എല്ലാ എസ്.പി ഓഫീസുകള്‍ക്കു സമീപവും ബി.ജെ.പി പ്രതിഷേധ സമരം നടത്തുന്നുണ്ട്.
[IMG]
from mangalam.com https://ift.tt/2qq9zw1
via IFTTT
No comments:
Post a Comment