ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ലൈംഗീക പീഡനക്കേസില്‍ കന്യാസ്ത്രീ സമരത്തെ പിന്തുണച്ചും കത്തോലിക്കാ സഭ ഉള്‍പ്പെട്ട വിവാദങ്ങളില്‍ വിശ്വാസികളോട് മാപ്പ് പറഞ്ഞും ഫരീദാബാദ് രൂപത ആര്‍ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര. സഭ നീതിക്കായി തെരുവിലിറങ്ങുന്നത് ആദ്യമായല്ലെന്ന് ഡല്‍ഹിയില്‍ നടന്ന ബൈബിള്‍ കണ്‍വന്‍ഷനില്‍ അദ്ദേഹം വിശ്വാസികളോട് പറഞ്ഞു. ഭൂമി വിവാദം, കുമ്പസാരം രഹസ്യം ലംഘിക്കല്‍ വൈദികരുള്‍പ്പെട്ട പീഡനങ്ങള്‍ എന്നിങ്ങനെ വിവാദങ്ങള്‍ വിശ്വാസത്തെ ബാധിച്ചു. ഇതില്‍ ഖേദിക്കുന്നുവെന്നും വിശ്വാസികള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെങ്കില്‍ പരസ്യമായി മാപ്പ് പറയുന്നുവെന്നും ആര്‍ച് ബിഷപ്പ് വ്യക്തമാക്കി. ഇതാദ്യമായാണ് കന്യാസ്ത്രീ സമരത്തെ ഒരു ബിഷപ്പ് പരസ്യമായി പിന്തുണയ്ക്കുന്നത്.
from mangalam.com https://ift.tt/2IvWzgp
via IFTTT
No comments:
Post a Comment