ഷോഹിയാര്‍പുര്‍: ദസ്‌വയിലെ സെന്റ് പോള്‍സ് പള്ളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ജലന്ധര്‍ രൂപതാ വൈദികന്‍ ഫാ.കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്നുതന്നെ ദസ്‌വ സിവില്‍ ആശുപത്രിയില്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതിനുള്ള നടപടികള്‍ ആശുപത്രി അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. നാട്ടില്‍ നിന്ന് എത്തിയവരും ജലന്ധറില്‍ ഉള്ളവരുമായ ബന്ധുക്കളും നാല് വൈദികരും ഫാ.കുര്യാക്കോസിന്റെ മൃതദേഹം മോര്‍ച്ചറിയില്‍ കയറികണ്ടുവെന്നും ബന്ധുവായ ബേബിച്ചന്‍ അറിയിച്ചു.
നാല് ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലായിരിക്കും പോസ്റ്റുമോര്‍ട്ടം നടത്തുക. നടപടികള്‍ പൂര്‍ണ്ണമായും വീഡിയോയില്‍ പകര്‍ത്തും. ഇക്കാര്യം വീട്ടുകാര്‍ ഇന്നലെ തന്നെ ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, പോസ്റ്റുമോര്‍ട്ടം നടപടികള്‍ ഇന്നുതന്നെ പൂര്‍ത്തിയാക്കി തുടര്‍ അന്വേഷണം ആരംഭിക്കുമെന്നും ദസ്‌വ ഡി.എസ്.പി എ.ആര്‍ ശര്‍മ്മ അറിയിച്ചു. എന്തെങ്കിലും കള്ളക്കളി നടന്നുവെന്ന് കണ്ടാല്‍ ആരും രക്ഷപെടാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Postmortem of the body will be completed today and further investigation will continue. If any foul play is found, no one will be spared: AR Sharma, DSP Dasuya, on the death of Kerala nun rape case witness Father Kuriakose Kattuthara pic.twitter.com/2dBXR3DSLR— ANI (@ANI) October 23, 2018
from mangalam.com https://ift.tt/2AmWp8w
via IFTTT
No comments:
Post a Comment