സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 14, 2018

സി.കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ സഭ എന്‍ഡിഎ വിട്ടു

കോഴിക്കോട്: ആദിവാസി നേതാവ് സി.കെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ സഭ എൻ.ഡി.എ മുന്നണി വിട്ടു. തങ്ങൾക്ക് നൽകിയ പല വാഗ്ദാനങ്ങളും ലംഘിക്കപ്പെട്ടതിനാലാണ് മുന്നണി വിടുന്നത്. ഭാവിയിൽ ഏത് മുന്നണിയുമായി ചർച്ച നടത്താനും തയ്യാറാണെന്നും സി.കെജാനു വ്യക്തമാക്കി. കോഴിക്കോട്ട് വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാനു. ഷെഡ്യൂൾ ഏരിയാ നിയമം പാസ്സാക്കണം എന്ന തങ്ങളുടെ ആവശ്യം പാലിക്കപ്പെട്ടിട്ടില്ല. ഈ വിഷയത്തിൽ അമിത് ഷാ ഉൾപ്പടെ ഉള്ളവരുമായി ചർച്ചകൾ നടത്തിയെങ്കിലും തീരുമാനമായില്ല. ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലേക്ക് തങ്ങളെ പരിഗണിച്ചില്ല. കുറച്ച് കാലങ്ങളായി എൻ.ഡി.എയുടെ യോഗങ്ങൾ പോലും കേരളത്തിൽ നടക്കുന്നില്ല. അതിനാൽ തന്നെ എൻ.ഡി.എയിൽ തുടരേണ്ട എന്ന ചർച്ച തങ്ങൾക്കുള്ളിൽ നടക്കാൻ തുടങ്ങിയിട്ട് മാസങ്ങളായി. എന്തെങ്കിലും മാറ്റമുണ്ടാകും എന്ന പ്രതീക്ഷയിലാണ് ഇത്രയും കാലം തുടർന്നത്. അതിനാൽ താൽക്കാലികമായി മാറി നിൽക്കാനാണ് കമ്മറ്റി തീരുമാനമെടുത്തിരിക്കുന്നത്. അടുത്ത ദിവസം നടക്കുന്ന ചർച്ചയിൽ പാർട്ടിയുടെ ഭാവി കാര്യങ്ങൾ തീരുമാനിക്കും. രാഷ്ട്രീയ ചർച്ചകൾ ഏത് മുന്നണിയുമായും നടത്താൻ തങ്ങൾ തയ്യാറാണ്. ഇനി എൻ.ഡി.എ തന്നെ ചർച്ചക്ക് വന്നാലും ഞങ്ങൾ പങ്കെടുക്കും. യു.ഡി.എഫും എൽ.ഡി.എഫുമായും ചർച്ചക്ക് തയ്യാറാണ്. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ കോടതിയുടെ പരിഗണനയിൽ ഉള്ള വിഷയമായതിനാൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നും സി.കെ ജാനു വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2Ch7NV9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages