സിബിഐ മേധാവികള്‍ക്കെതിരായ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ നടത്തണം- സുപ്രീം കോടതി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

സിബിഐ മേധാവികള്‍ക്കെതിരായ അന്വേഷണം കോടതി മേല്‍നോട്ടത്തില്‍ നടത്തണം- സുപ്രീം കോടതി

ന്യൂഡൽഹി: സിബിഐ ഡയറക്ടർ അലോക് വർമ, ഡെപ്യൂട്ടി ഡയറക്ടർ രാകേഷ് അസ്താന എന്നിവർക്കെതിരായ കേന്ദ്ര വിജിലൻസ് കമ്മീഷന്റെ (സിവിസി) അന്വേഷണം സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ പൂർത്തിയാക്കണമെന്ന് സുപ്രീം കോടതി. കേസിൽ അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ ഇടക്കാല റിപ്പോർട്ട് നൽകണമെന്ന് കോടി നിർദേശിച്ചു. അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നതിന് മുൻ സുപ്രീം കോടതി ജസ്റ്റിസ്എ. കെ പട്നായികിനെ ചുമതലപ്പെടുത്തി.അന്വേഷണം പൂർത്തിയാക്കുന്നതിന് കൂടുതൽ സമയം ആവശ്യമെങ്കിൽ അപ്പോൾ പരിശോധിക്കാമെന്നും കോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് ഗൊഗോയിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബൊണ് കേസ് പരിഗണിച്ചത്. നവംബർ 12 ന്കേസ് വീണ്ടും പരിഗണിക്കും. താൽകാലിക ഡയറക്ടറായ നാഗേശ്വര റാവു ഇതുവരെ എടുത്ത തീരുമാനങ്ങൾ അപ്പോൾ മുദ്രവെച്ച കവറിൽ കോടതിയിൽ നൽകണം. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയത് അടക്കമുള്ള കാര്യങ്ങൾ ഇതിൽപ്പെടും. അന്വേഷണം തീരുംവരെ നാഗേശ്വര റാവു യാതൊരു വിധത്തിലുള്ള നയപരമായ തീരുമാനവും എടുക്കരുത്. ദൈനംദിന കാര്യങ്ങൾ മാത്രമേ നാഗേശ്വര റാവു കൈകാര്യം ചെയ്യാവൂ എന്നും കോടതി നിർദേശിച്ചു. നാഗേശ്വര റാവുവിന്റെ നിയമനത്തിൽ തൽക്കാലം ഇടപെടുന്നില്ല എന്നും കോടതി വ്യക്തമാക്കി. സുപ്രീം കോടതിയുടെ നിർദേശങ്ങൾ മറികടന്നുകൊണ്ടാണ് സിബിഐ ഡയറക്ടർക്കെതിരായ സർക്കാരിന്റെ നടപടി ഉണ്ടായിരിക്കുന്നതെന്ന് അലോക് വർമയ്ക്കു വേണ്ടി ഹാജരായ ഫാലി എസ് നരിമാൻ കോടതിയിൽ വാദിച്ചു. രാത്രി നടത്തിയ ഇത്തരമൊരു നീക്കം നടന്നത്. പ്രധാനമന്ത്രിയും ചീഫ് ജസ്റ്റിസും പ്രതിപക്ഷ നേതാവും അടങ്ങുന്ന സമിതിയാണ് സിബിഐ ഡയക്ടറെ നിശ്ചയിക്കുന്നത്. ആ നിലയ്ക്ക് ഈ സമിതി അറിയാതെ സിബിഐ ഡയറക്ടറെ മാറ്റിയത് നിയമവിരുദ്ധമാണെന്നും നരിമാൻ ചൂണ്ടിക്കാട്ടി. Content highlights:Supreme Court, Enquiry Against Alok Verma, CBI, Rakesh Asthana


from mathrubhumi.latestnews.rssfeed https://ift.tt/2RdTuVi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages