പരസ്പരം പോരടിച്ച സി.ബി.ഐ. ഡയറക്ടറോടും സ്പെഷ്യൽ ഡയറക്ടറോടും കിടമത്സരം അവസാനിപ്പിക്കാൻ ഞായറാഴ്ച തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചിരുന്നു. എന്നാൽ, അസ്താനയ്ക്കെതിരായ നടപടികൾ തുടർന്ന സി.ബി.ഐ. ഡയറക്ടർ അലോക് വർമ, സർക്കാർ നിർദേശത്തിനു വഴങ്ങാൻ താൻ ഉദ്ദേശിക്കുന്നില്ലെന്ന സന്ദേശമാണ് നൽകിയത്. അസ്താനയ്ക്കെതിരേ സി.ബി.ഐ. ചൊവ്വാഴ്ച കോടതിയിൽ സ്വീകരിച്ച നിലപാട് അതു വ്യക്തമാക്കുന്നതായിരുന്നു. സി.ബി.ഐ. തലപ്പത്തെ ചേരിപ്പോര് പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കിയതോടെ ഏജൻസിയിൽ സർക്കാർ ഇടപെടലിന് കളമൊരുങ്ങി. പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കാൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെയാണ് പ്രധാനമന്ത്രി ചുമതലപ്പെടുത്തിയിരുന്നത്. ചർച്ചയുടെ സാഹചര്യങ്ങൾ പിന്നിട്ട് പ്രശ്നം വഷളാകുന്നതായി ഡോവൽ വിലയിരുത്തി. അതോടെയാണ് സർക്കാർ ‘മിന്നലാക്രമണ’ത്തിന് ഒരുങ്ങിയത്.ചൊവ്വാഴ്ച അർധരാത്രിയോടെ നീക്കങ്ങൾ തുടങ്ങി. ബുധനാഴ്ച വെളുപ്പിന് 12.45-ന് ലോധി റോഡിലെ സി.ബി.ഐ. ആസ്ഥാനം പോലീസ് വലയത്തിലായി. ഒരുമണിയോടെ പ്രധാനമന്ത്രിയുടെ ഓഫീസിൽ നിയമനകാര്യങ്ങളുടെ ചുമതലയുള്ള ഉദ്യോഗസ്ഥരെ അജിത് ഡോവൽ വിളിച്ചുവരുത്തി. സി.ബി.ഐ. മേധാവിയെയും ഉപമേധാവിയെയും ചുമതലകളിൽനിന്ന് നീക്കിക്കൊണ്ടും അവധിയിൽ പോകാൻ നിർദേശിച്ചുകൊണ്ടുമുള്ള ഉത്തരവ് തയ്യാറാക്കി. എം. നാഗേശ്വർ റാവുവിന് ഡയറക്ടറുടെ താത്കാലികചുമതല നൽകിക്കൊണ്ടുള്ള ഉത്തരവും പുറപ്പെടുവിച്ചു. 1.45-ന് നാഗേശ്വർ റാവു പോലീസ് അകന്പടിയോടെ സി.ബി.ഐ. ആസ്ഥാനത്തെത്തി. ആദ്യത്തെ നടപടി ഡയറക്ടർ അലോക് വർമയുടെ ഓഫീസ് മുറി മുദ്രവെക്കലായിരുന്നു. ഇവരുടെ ഓഫീസുകളിൽ പരിശോധന നടത്തിയതായും സൂചനയുണ്ട്. തുടർന്ന് അലോക് വർമയുമായി അടുപ്പമുള്ള ചില ഉദ്യോഗസ്ഥരെ മാറ്റി. അതിനുശേഷമാണ് ചുമതലകളിൽനിന്ന് നീക്കിയതായി അലോക് വർമയെയും രാകേഷ് അസ്താനയെയും ഔദ്യോഗിക ദൂതന്മാർവഴി കേന്ദ്രസർക്കാർ അറിയിച്ചത്. രാവിലെ സി.ബി.ഐ. ആസ്ഥാനത്തെത്തുന്നതിൽനിന്ന് ഇരുവരെയും വിലക്കി. ഡ്രൈവർമാരെയും പിൻവലിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2ONefut
via
IFTTT
No comments:
Post a Comment