തന്റെ പേരില്‍ വന്ന സമ്മാനപ്പൊതി തുറന്ന തപാല്‍ ജീവനക്കാരി ഞെട്ടി; ജീവനുള്ള പാമ്പ് 'പാഴ്‌സല്‍'! - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 9, 2018

തന്റെ പേരില്‍ വന്ന സമ്മാനപ്പൊതി തുറന്ന തപാല്‍ ജീവനക്കാരി ഞെട്ടി; ജീവനുള്ള പാമ്പ് 'പാഴ്‌സല്‍'!

വര്‍ക്കല : തന്റെ പേരില്‍ വന്ന ആ സമ്മാനപ്പൊതി തുറന്ന തപാല്‍ വകുപ്പ് ജീവനക്കാരി ഞെട്ടി. അതില്‍ 'ജീവനുള്ള പാമ്പ്'. വര്‍ക്കല പോസ്റ്റ് ഓഫിസിലെ പോസ്റ്റ് വുമണായ കിളിത്തട്ടുമുക്ക് പാര്‍വതി മന്ദിരത്തില്‍ അനില ലാലിനാണ് (60) ഞെട്ടിക്കുന്ന പാഴ്‌സല്‍ കിട്ടിയത്.

കഴിഞ്ഞ ദിവസം രാവിലെ പോസ്റ്റ് ഓഫിസ് പരിസരത്തു നിന്നാണ് ഇവരുടെ പേരിലുള്ള കോംപ്‌ളിമെന്ററി പാര്‍സല്‍ ലഭിച്ചത്. തിരക്കിനിടയില്‍ ഇവര്‍ പൊതി അഴിച്ചു നോക്കിയെങ്കിലും അകത്തെ പ്ലാസ്റ്റിക് പെട്ടി ടേപ്പ് ഉപയോഗിച്ച് ഒട്ടിച്ചതിനാല്‍ തുറക്കാന്‍ ശ്രമിക്കാതെ മാറ്റിവച്ചു.

ഇതിനിടെ, ഓഫീസിലെത്തിയ മറ്റു ജീവനക്കാര്‍ കൗതുകത്തിനു പെട്ടി പരിശോധിച്ചപ്പോഴാണ് പാമ്പാണെന്നു വ്യക്തമായത്. അതും ജീവനുള്ള പാമ്പ്. ഉടന്‍ തന്നെ പാര്‍സല്‍ വര്‍ക്കല പൊലീസിനു കൈമാറി. പെട്ടിയില്‍ ഇവര്‍ക്കെതിരെയുള്ള ഭീഷണിക്കത്തുമുണ്ടായിരുന്നു.

എന്നാല്‍, തനിക്കു ശത്രുക്കളായി ആരെയും അറിവില്ലെന്നും എന്നാല്‍ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നും കാണിച്ച് അനില പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.



from mangalam.com https://ift.tt/2y8tpQi
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages