തമ്പി കണ്ണന്താനം അന്തരിച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

തമ്പി കണ്ണന്താനം അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകനും നിർമാതാവും നടനുമായ തമ്പി കണ്ണന്താനം അന്തരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.65 വയസ്സായിരുന്നു 80-90 കാലഘട്ടങ്ങളിൽ മലയാളചലച്ചിത്രങ്ങളിൽ സജീവമായിരുന്നു തമ്പി കണ്ണന്താനം. 1983 ൽ പുറത്തിറങ്ങിയ താവളം എന്ന സിനിമയിലൂടെയാണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. നടൻ മോഹൻലാലിന് സൂപ്പർ സ്റ്റാർ പദവി നേടി കൊടുത്ത രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, ഇന്ദ്രജാലം, നാടോടി, വഴിയോരക്കാഴ്ചകൾ, മാന്ത്രികം തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തു. മമ്മൂട്ടിയും സുരേഷ് ഗോപിയും, മുകേഷും അടക്കമുള്ളവരും അദ്ദേഹത്തിന്റെ സിനിമകളിൽ നായകന്മാരായി അഭിനയിച്ചു. 2004-ൽ പുറത്തിറങ്ങിയ ഫ്രീഡം ആയിരുന്നു അവസാനമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2OpVpZn
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages