ബാങ്കുകള്‍ ഭവനവായ്പ പലിശ വര്‍ധിപ്പിക്കുന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, October 2, 2018

ബാങ്കുകള്‍ ഭവനവായ്പ പലിശ വര്‍ധിപ്പിക്കുന്നു

മുംബൈ: റിസർവ് ബാങ്കിന്റെ പണവായ്പ നയം പുറത്തുവരാനിരിക്കെ ബാങ്കുകളും ഹൗസിങ് ഫിനാൻസ് സ്ഥാപനങ്ങളും ഭവന വായ്പ നിരക്കുകൾ വർധിപ്പിച്ചുതുടങ്ങി. എസ്ബിഐ, ഐസിഐസിഐ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, ഹൗസിങ് ഡെവലപ്മെന്റ് ഫിനാൻസ് കമ്പനി(എച്ച്ഡിഎഫ്സി) തുടങ്ങിയ സ്ഥാപനങ്ങൽ 5-10 ബേസിസ് പോയന്റ് വർധന വരുത്തിക്കഴിഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ മാർജിനൽ കോസ്റ്റ് ഓഫ് ലെന്റിങ് നിരക്ക് പ്രകാരം ഒരുവർഷത്തെ നിരക്ക് 8.45 ശതമാനത്തിൽനിന്ന് 8.50 ശതമാനമായി വർധിപ്പിച്ചു. 30 ലക്ഷം രൂപയുടെ ഭവനവായ്പയ്ക്ക് ഇതോടെ 8.70 ശതമാനം മുതൽ 8.85 ശതമാനംവരെയായി പലിശ. നേരത്തെ ഇത് 8.65 ശതമാനം മുതൽ 8.80 ശതമാനംവരെയായിരുന്നു. ഐസിഐസിഐ ബാങ്ക് ആറുമാസത്തെ ലെന്റിങ് നിരക്ക് 8.50 ശതമാനത്തിൽനിന്ന് 8.60ശതമാനമായാണ് വർധിപ്പിച്ചത്. ഒരുവർഷത്തെ നിരക്ക് 8.55ശതമാനത്തിൽനിന്ന് 8.65 ശതമാനവുമാക്കി. വായ്പയുടെ രീതിയനുസരിച്ച് 30 മുതൽ 90 വരെ ബേസിസ് പോയന്റ് വർധനവാണ് ഭവനവായ്പ പലിശയിൽ വർധന വരിക. ഹൗസിങ് ഫിനാൻസിങ് സ്ഥാപനമായ എച്ച്ഡിഎഫ്സിയുടെ 30 ലക്ഷം രൂപവരെയുള്ള വായ്പകളുടെ പലിശ 8.80 ശതമാനം മുതൽ 8.85 ശതമാനംവരെയായാണ് വർധിപ്പിച്ചത്. ഇത് യഥാക്രമം 8.70, 8.75 ശതമാനം എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ രണ്ടുതവണത്തെ പണവായ്പ നയത്തിൽ റിസർവ് ബാങ്ക് കാൽ ശതമാനംവീതം റിപ്പോ നിരക്ക് വർധിപ്പിച്ചിരുന്നു. വരാനിരിക്കുന്ന റിവ്യു യോഗത്തിലും കാൽ ശതമാനം നിരക്ക് വർധിപ്പിക്കുമെന്നാണ് വിലയിരുത്തൽ.


from mathrubhumi.latestnews.rssfeed https://ift.tt/2P4PaXZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages