ചെന്നൈ: ചലച്ചിത്ര സംവിധായകൻ സുകുമേനോൻ (78) ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. ചെന്നൈയിലെ മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ബുധനാഴ്ച്ച രാത്രിയായിരുന്നു അന്ത്യം. സിദ്ധിഖിനെ കേന്ദ്ര കഥാപാത്രമാക്കി അച്ഛൻ തന്ന ഭാര്യ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം. തിലകൻ പ്രധാന വേഷത്തിലെത്തിയ കളഭമഴയാണ് അവസാന ചിത്രം. ദേവിക, കൃഷ്ണ, തിലകൻ, ജഗതി ശ്രീകുമാർ, മാമുക്കോയ എന്നിവർ അഭിനയിച്ച ചിത്രം 2011-ലാണ് പുറത്തിറങ്ങിയത്. 1990-ൽ പുറത്തിറങ്ങിയ നമ്മുടെ നാട് എന്ന ചിത്രത്തിലൂടെയാണ് സംവിധാന രംഗത്തേക്ക് വരുന്നത്. മധു, ജയഭാരതി, ഉർവശി, ബാലൻ കെ നായർ എന്നിവരാണ് ഈ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. കോമഡി കിങ്ങ് എന്ന ചിത്രവും സുകു മേനോൻ സംവിധാനം ചെയ്തിട്ടുണ്ട്. ആദ്യകാല സംവിധായകൻ വേണുവിന്റെ സഹോദരൻ കൂടിയാണ് സുകു മേനോൻ. വേണുവിനൊപ്പം നിരവധി ചിത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം ചെന്നൈയിൽ നടക്കും. Content Highlights: Kalabhamazha Film Director Suku Menon Passed Away
from mathrubhumi.latestnews.rssfeed https://ift.tt/2pNzBcf
via
IFTTT
No comments:
Post a Comment