വനിതാ മാധ്യമപ്രവര്‍ത്തകർ നിഷ്ക്കളങ്കരല്ല ; എംജെ അക്ബറിനെ പ്രതിരോധിച്ച് ബിജെപി വനിതാ നേതാവ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

വനിതാ മാധ്യമപ്രവര്‍ത്തകർ നിഷ്ക്കളങ്കരല്ല ; എംജെ അക്ബറിനെ പ്രതിരോധിച്ച് ബിജെപി വനിതാ നേതാവ്

ഭോപ്പാൽ: മീ ടൂ ക്യാമ്പയിനിലൂടെ കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ.അക്ബറിനെതിരെ ഉയർന്ന ലൈംഗിക ആരോപണം ഉന്നയിച്ച വനിതാ മാധ്യപ്രവർത്തകർക്കെതിരെ മധ്യപ്രദേശ് മഹിളാ മോർച്ചാ അധ്യക്ഷ ലതാ ഖേൽക്കർ. വനിതാ മാധ്യമപ്രവർത്തകർ അത്ര നിഷ്ക്കളങ്കരൊന്നുല്ലാത്തത് കൊണ്ടാണ് അവരെ ദുരുപയോഗം ചെയ്യാൻ കഴിഞ്ഞതെന്നായിരുന്നു ലതാ ഖേൽക്കറുടെ പ്രസ്താവന. എം.ജെ.അക്ബർ ഒരു മാധ്യമ പ്രവർത്തകനായിരുന്നു. കുറ്റം ആരോപിച്ചവരും മാധ്യമപ്രവർത്തകരാണ്. എല്ലാവരുടേയും അടുത്ത്തെറ്റുണ്ട്.മീ ടൂ ക്യാമ്പയിനെ സ്വാഗതം ചെയ്യുന്നു. പീഡനത്തിനെതിരായിസംസാരിക്കാൻ സ്ത്രീകൾക്ക് അത് ധൈര്യം നൽകിയിട്ടുണ്ട് .എന്നാൽ അന്ന് റിപ്പോർട്ട് ചെയ്യാത്ത കാര്യം ഇപ്പോഴാണോഅവർക്ക് പീഡനമാണെന്ന് മനസ്സിലാകുന്നതെന്നും അവർ ചോദിച്ചു. അക്ബറിന്റെ രാജി തീരുമാനിക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും എന്നാൽസമാനമായ ആരോപണം കോൺഗ്രസ് നേതാക്കൾക്കെതിരായിരുന്നുവെങ്കിൽ ഞാൻ രാജി ആവശ്യപ്പെട്ടേനെ എന്നും അവർ വ്യക്തമാക്കി.


from mathrubhumi.latestnews.rssfeed https://ift.tt/2EhrX3M
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages