കൊച്ചി: ശബരിമലയിലേക്ക് പുറപ്പെട്ട എറണാകുളം സ്വദേശി രഹ്ന ഫാത്തിമയുടെ വീട് അടിച്ച് തകര്‍ത്തു. ഒരു സംഘം ആളുകള്‍ എത്തി യുവതിയുടെ വീട് തല്ലി തകര്‍ക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിന്റെ അകമ്പടിയോടെ രഹ്ന ഫാത്തിമയും ആന്ധ്രാക്കാരിയായ മാധ്യമപ്രവര്‍ത്തകയും മലകയറിയത്. നടപ്പന്തലില്‍ എത്തിയപ്പോള്‍ ഇവരെ ഭക്തര്‍ തടയുകയായിരുന്നു. പിന്നീട് ദേവസ്വം മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പോലീസ് സുരക്ഷയോടെ തന്നെ യുവതികള്‍ തിരിച്ചുമടങ്ങി.
വിശ്വാസികളുടെ താല്‍പര്യത്തിനാണ് സര്‍ക്കാരിന് മുന്‍ഗണന നല്‍കുന്നതെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. ശക്തി തെളിയിക്കാനുള്ള ശ്രമമായുള്ള ആക്ടിവിസ്റ്റുകളുടെ ശ്രമത്തിന് സര്‍ക്കാര്‍ പിന്തുണയ്ക്കില്ല. വിശ്വാസികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറാന്‍ എത്തിയാല്‍ സര്‍ക്കാര്‍ അവര്‍ക്കൊപ്പം ഉണ്ടാവുമെന്നും കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. യുവതികള്‍ പൊലീസ് സംരക്ഷണയില്‍ നടപ്പന്തലില്‍ എത്തിയ സംഭവത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
from mangalam.com https://ift.tt/2QVxL4m
via IFTTT
No comments:
Post a Comment