ചെറുതോണി: കനത്ത മഴയും ഉയരുന്ന ജലനിരപ്പും കണക്കിലെടുത്ത് മുൻകരുതലെന്ന നിലയിൽ ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടർ വെള്ളിയാഴ്ച ഉയർത്തും. വൈകിട്ട് നാല് മണിക്ക് ശേഷമാകും ഒരു ഷട്ടർ 40 സെന്റീമീറ്റർ ഉയർത്തി വെള്ളം തുറന്നുവിടുക. സെക്കൻഡിൽ 50 ഘനമീറ്റർ വെള്ളമാകും ഇടുക്കിയിൽ നിന്ന് പുറത്തെക്കൊഴുകുക. തൃശൂർ ചിമ്മിനി, തെന്മല പരപ്പാർ ഡാമുകൾ തുറന്നുവിട്ടു. അരുവിക്കര, നെയ്യാർ ഡാമുകളും തുറന്നു. തെന്മല ഡാമിന്റെ മൂന്നു ഷട്ടറുകളും ഉയർത്തി. മാട്ടുപെട്ടി, പൊന്മുടി ഡാമുകളുടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി. കക്കി, ആനത്തോട്, പമ്പ, മൂഴിയാർ അണക്കെട്ടുകൾ ഉച്ചയ്ക്ക് ശേഷം തുറക്കും, പമ്പ ത്രിവേണിയിലെ പുനർനിർമാണ ജോലികൾ നിർത്തിവെച്ചു. ഡാമുകൾ തുറക്കുന്ന പശ്ചാത്തലത്തിലാണ് നിർമ്മാണങ്ങൾ നിർത്തിവെച്ചത്. ബാണാസുരസാഗർ ഡാമിന്റെ ഷട്ടറുകൾ നാല് മണിക്ക് 10 സെന്റീമീറ്റർ വീതം ഉയർത്തും. കക്കയം ഡാമിന്റെ ഷട്ടറുകൾ രണ്ട് മണിക്ക് തുറക്കും. മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പും ഉയരുകയാണ്. ഉച്ചയ്ക്ക് 12 മണിയോടെ 131.5 അടിയായി.
from mathrubhumi.latestnews.rssfeed https://ift.tt/2yjTSdk
via
IFTTT
No comments:
Post a Comment