കോഴിക്കോട്: ശബരിമലയെ തകർക്കാൻ ശ്രമിച്ചാൽ നിയമം കൈയിലെടുക്കാൻ മടിക്കില്ലെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രൻ. യുവതികളെ ശബരിമലയിൽ കയറ്റാൻ സർക്കാർ ഗൂഢാലോചന നടത്തി. സർക്കാരിന്റെ തിരക്കഥയനുസരിച്ചുള്ള കാര്യങ്ങളാണ് ശബരിമലയിൽ നടന്നതെന്നും സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു. ശബരിമലയെ തകർക്കാൻ പ്രത്യക്ഷമായ ശ്രമം നടന്നാൽ കനത്ത വില കൊടുക്കേണ്ടി വരും. വേണമെങ്കിൽ നിയമം കൈയിലെടുക്കേണ്ടി വരും. ഇത് വരെ സമാധാനപരമായാണ് ഇടപെട്ടത്. ഇത് എല്ലായ്പോഴും ഉണ്ടാവില്ല. സമാധാനം ആഗ്രഹിക്കുന്ന എല്ലാവരും ഇടപെടണം. രക്തച്ചൊരിച്ചിൽ ഉണ്ടാവണ്ട എന്നാണ് ബി.ജെ.പിയുടെ നിലപാട് അതിന് സമ്മതിക്കില്ല എന്നാണ് സർക്കാർ പറയുന്നത്. കടകംപള്ളി നിരത്തിലിറങ്ങില്ല. സി പി എം രാഷ്ട്രീയം കളിച്ചാൽ ഞങ്ങളും കളിക്കും.സുരേന്ദ്രൻ പറഞ്ഞു. റിവ്യൂ പെറ്റീഷൻ വരുന്നതിനു മുൻപ് യുവതികളെ പ്രവേശിപ്പിക്കാൻ ദേവസ്വം ബോർഡ് പ്രസിഡന്റും മന്ത്രിയും സർക്കാരും ചേർന്ന് നടത്തുന്ന തന്ത്രമാണ് നടക്കുന്നത്. കോടിയേരി ബാലകൃഷ്ണനുമായി ചർച്ച നടത്തുന്നത് എന്തിനാണ്. ശബരിമല തകർക്കാനുള്ള രാഷ്ട്രീയ ഗൂഢാലോചനയാണ് സർക്കാർ നടത്തുന്നത്. യുവതികൾക്ക് പോലീസ് വേഷം നൽകിയതിൽ മുഖ്യമന്ത്രി മറുപടി പറയണം.- സുരേന്ദ്രൻ ആവശ്യപ്പെട്ടു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തിയിട്ടാണ് എത്തിയതെന്നാണ് യുവതിയുടെ കൂടെവന്നയാൾ പറഞ്ഞത്. സർക്കാർ ഗൂഢാലോചനയാണ് നടന്നതെന്ന് ഇത് വ്യക്തമാക്കുന്നു. അന്യമതവിശ്വാസികൾ കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്നത് ആത്മീയ നേതാക്കൾ തടയണമെന്നും സുരേന്ദ്രൻ പറഞ്ഞു. മാധ്യമപ്രവർത്തകർ പ്രകോപനം ഉണ്ടാക്കുകയാണ്. മുറിവിൽ മുളകുതേക്കുന്ന നടപടിയാണ് മാധ്യമങ്ങൾ കൈക്കൊണ്ടത്. അതാണ് മാധ്യമപ്രവർത്തകരെ മർദ്ദിക്കുന്നതിലേക്ക് നയിച്ചത്. ലഖ്നൗവിൽനിന്നും ഹൈദരാബാദിൽനിന്നും മാധ്യമപ്രവർത്തകരെ കൊണ്ടുവന്നത് എന്തിനാണ്? ഇവിടെയുള്ള സ്ത്രീ മാധ്യമപ്രവർത്തകർ ശബരിമലയിൽ കയറാത്തത് എന്തുകൊണ്ടാണെന്നും സുരേന്ദ്രൻ ചോദിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/2R6h5rd
via
IFTTT
No comments:
Post a Comment